SWISS-TOWER 24/07/2023

സ്പിന്നര്‍മാര്‍ ചതിച്ചു: ധോണി

 


ADVERTISEMENT

സ്പിന്നര്‍മാര്‍ ചതിച്ചു: ധോണി
മുംബയ്: സ്പിന്നര്‍മാരുടെ മോശം പ്രകടനാണ് മുംബയ് ടെസ്റ്റില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് നായകന്‍ എം എസ് ധോണി. ഇന്ത്യ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് തോറ്റമ്പിയത്.

ധോണി ആവശ്യപ്പെട്ടിട്ടാണ് മുംബയില്‍ സ്പിന്‍ വിക്കറ്റ് ഉണ്ടാക്കിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറാണ് വിക്കറ്റിന്റെ ആനുകൂല്യം മുതലാക്കിയത്. പനേസര്‍ പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ചതോടെ ഇന്ത്യ തലകുത്തി വീഴുകയായിരുന്നു. പനേസര്‍ 11 വിക്കറ്റുകളാണ് വീഴ്ത്തിയത്.

മോണ്ടി മനോഹരമായി പന്തെറിഞ്ഞു. നമ്മളാവട്ടെ എത്തുംപിടിയും കിട്ടാതെ വട്ടംകറങ്ങി. പേസും ബൗണ്‍സും ടേണും മുതലാക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനത്തില്‍ നിരാശനാണ് - ധോണി പറഞ്ഞു.

Key Words: Indian captain , Mahendra Singh Dhon, Test , England, English, Dhoni , Spinners, Monty Panesar , Kevin Pietersen , Alastair Cook , England, Ahmedabad , Wankhede.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia