ലോക റാങ്കിംഗില്‍ ദീപിക പള്ളിക്കല്‍ പത്താംസ്ഥാനത്ത്

 


ADVERTISEMENT

ലോക റാങ്കിംഗില്‍ ദീപിക പള്ളിക്കല്‍ പത്താംസ്ഥാനത്ത്
ന്യൂഡല്‍ഹി: ലോക സ്‌ക്വാഷ് റാങ്കിംഗില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ പത്താംസ്ഥാനത്തെത്തി. ലോകറാങ്കിംഗില്‍ പത്താംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപിക പള്ളിക്കല്‍. 5175 പോയിന്റ് നേടിയാണ് ദീപിക പത്താം സ്ഥാനത്തെത്തിയത്. നേരത്തേ പതിമൂന്നാം റാങ്കിലായിരുന്നു ദീപിക.

ഈ വര്‍ഷം ചാമ്പ്യന്‍സ് ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായ ദീപിക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ എത്തിയിരുന്നു. ആറുതവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ സാറാ ഫിറ്റ്‌സ് ഗെറാള്‍ഡാണ് ദീപികയുടെ കോച്ച്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ബ്രിട്ടീഷ് ഓപ്പണ്‍ സ്വന്തമാക്കിയ ദീപിക യൂറോപ്യന്‍ ജൂനിയര്‍ സര്‍ക്യൂട്ടിലെ ജര്‍മ്മന്‍ ഓപ്പണ്‍, ഡച്ച് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സ്‌കോട്ടിഷ് ഓപ്പണ്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.

Key Words: Dipika Pallikal, Squash ranking, World, Position, Indian Star, Australian Open, Sara Fits Gorald, Coach, Junior British Open,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia