കോവിഡ് ഭേദമായെന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്; പരിശോധനയില്‍ വീണ്ടും പോസിറ്റീവ്; താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന

 


ADVERTISEMENT

ഇസ്ലാമബാദ്: (www.kvartha.com 27.06.2020) പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് വിവാദത്തില്‍. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന താരം തനിക്ക് രോഗം ഭേദമായെന്ന് ട്വിറ്റര്‍ വഴി ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കോവിഡ് രോഗഭീഷണി നിലനില്‍ക്കുന്നതിനിടെ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുമ്പോഴാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു ഒന്നടങ്കം രോഗം സ്ഥിരീകരിച്ചത്. മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെ പത്ത് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് ഭേദമായെന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്; പരിശോധനയില്‍ വീണ്ടും പോസിറ്റീവ്; താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന

വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണു താരങ്ങള്‍. അതിനിടെ സ്വന്തം നിലയില്‍ കോവിഡ് പരിശോധന നടത്തിയ ഹഫീസിന്റെ നീക്കം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെയായിരുന്നു ഹഫീസിന്റെ നീക്കം.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പരിശോധനാഫലം നെഗറ്റീവ് ആയി. താരം ട്വിറ്റര്‍ വഴി കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയ വിവരം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഹഫീസിനു വീണ്ടും കോവിഡ് പോസിറ്റീവ് ആയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. താരത്തിന്റെ സാംപിള്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് ഷൗഖത്ത് ഖനൂം മെമ്മോറിയല്‍ ആശുപത്രിയോട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ പരിശോധനയിലാണു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ബാക്കിയുള്ള പാകിസ്ഥാന്‍ താരങ്ങളുടെയും സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫലം വരാന്‍ കാത്തിരിക്കുകയാണു ടീം മാനേജ്‌മെന്റ്. ഇതു സങ്കീര്‍ണമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബോര്‍ഡ് പ്രതിനിധി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ശനിയാഴ്ച പത്ത് താരങ്ങളുടെ രണ്ടാമത്തെ പരിശോധന നടക്കുകയാണ്. ഇതിന്റെ ഫലം വരാന്‍ കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു.

സ്വന്തം നിലയില്‍ കോവിഡ് പരിശോധന നടത്തിയ ഹഫീസിന്റെ നടപടിയിലുള്ള അതൃപ്തി പിസിബി സിഇഒ വാസിം ഖാന്‍ താരത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് ബോര്‍ഡുമായി ഹഫീസ് സംസാരിക്കണമായിരുന്നു.

താരം കോവിഡ് പരിശോധനാ പ്രോട്ടോക്കോള്‍ ലംഘിച്ചതായും പിസിബി സിഇഒ വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയില്‍ സ്വകാര്യമായി പരിശോധന നടത്താന്‍ ഹഫീസിന് അവകാശമുണ്ട്. എന്നാല്‍ ആദ്യം അക്കാര്യം ക്രിക്കറ്റ് ബോര്‍ഡിനോടു പറയണമായിരുന്നുവെന്നും വാസിം ഖാന്‍ പ്രതികരിച്ചു. താരങ്ങളുടെ പരിശോധനാ ഫലം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശനിയാഴ്ച പുറത്തുവിടാനിരിക്കുകയാണ്. പരിശോധന റിപ്പോര്‍ട്ട് വന്നതിനു ശേഷം ഹഫീസിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണു വിവരം.

Keywords:  Dilemma continues in Mohammad Hafeez’s case; tested positive for COVID-19 again, Islamabad, News, Cricket, Controversy, Criticism, Health & Fitness, Health, Hospital, Treatment, Pakistan, World, Sports.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia