ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബയ് : ലോകക്രിക്കറ്റില്ഏറ്റവും വരുമാനമുളളതാരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്എം എസ് ധോണിക്ക്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് ധോണി ക്രിക്കറ്റര്‍മാരിലെ സൂപ്പര്‍ കോടീശ്വരനായി മാറിയത്. ഫോര്‍ബ്സ് മാഗസിനാണ് ലോകത്തെ ഏറ്റവും വരുമാനമുളള പത്ത് ക്രിക്കറ്റര്‍മാരുടെ പട്ടിക പുറത്തിറക്കിയത്.ആകെ പത്തുപേരില്‍ ആറും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
രണ്ട് കോടി 65 ലക്ഷം ഡോളറാണ് ധോണിയുടെ വരുമാനം. ഇതില്‍ രണ്ട്കോടി 30 ലക്ഷം ഡോളര്‍ പരസ്യ വരുമാനമാണ്. 35 ലക്ഷം ഡോളറാണ് കളിക്കളത്തില്‍ നിന്നുളള പ്രതിഫലം. പരസ്യത്തില്‍ നിന്ന് ഏറ്റവും പ്രതിഫലം പറ്റുന്ന താരവും ധോണി തന്നെ.
സച്ചിന് ഒരു കോടി 86 ലക്ഷമാണ് വരുമാനം. ഇതില്‍ ഒരു കോടി 65 ലക്ഷം പരസ്യത്തില്‍ നിന്നാണ്.
ഗൗതം ഗംഭീര്‍ ($73 ലക്ഷം), വിരാട് കോലി ($71 ലക്ഷം), വിരേന്ദര്‍ സെവാഗ് ($ 69ലക്ഷം), ,ഷെയ്ന്‍ വാട്സന്‍ ($ 59 ലക്ഷം), മൈക്കല്‍ ക്ലാര്‍ക്ക് ( $ 49ലക്ഷം), ബ്രെറ്റ് ലീ ($ 48 ലക്ഷം) റിക്കി പോണ്ടിംഗ് ($ 41 ലക്ഷം) യൂസഫ് പഠാന്‍ ($ 37 ലക്ഷം).
SUMMARY: Mahendra Singh Dhoni topped the list of the world's highest earning cricketers compiled by Forbes magazine, followed by Sachin Tendulkar, as six Indians made it to the list's top-10.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

