മൊഹാലി ഏകദിനം: ധോണിയുടെ വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

 


മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തുടക്കത്തില്‍ തകര്‍ന്ന് തരിപ്പണമായ ടീം ഇന്ത്യ ക്യാപ്റ്റന്‍ ധോണി (139) യുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 303 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ 154 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന ഇന്ത്യയെ ധോണി ഏഴാം വിക്കറ്റില്‍ അശ്വിനെയും അവസാന വിക്കറ്റില്‍ ഇഷാന്ത് ശര്‍മയെയും കൂട്ടുപിടിച്ചാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.

ധോണിക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി (68) യും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 121 പന്തില്‍ 12 ബൗണ്ടറികളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ധോണിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. 

വാലറ്റക്കാരനായ അശ്വിന്‍ (28) റണ്‍സെടുത്തു. രോഹിത് ശര്‍മ (11), ധവാന്‍ (എട്ട്), സുരേഷ് റൈന (17), യുവരാജ് (പൂജ്യം), ജഡേജ (രണ്ട്), ബിനയ് കുമാര്‍ (10), വിനയ് കുമാര്‍ (പൂജ്യം) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. ഇഷാന്ത് ശര്‍മ (പൂജ്യം നോട്ടൗട്ട്). നാല് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 29 റണ്‍സെന്ന നിലയിലാണ്.

മൊഹാലി ഏകദിനം: ധോണിയുടെ വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Keywords:  Dhoni blinder lifts India to 303, ODI, Australia, Ind vs Aus: Australia opt to bowl against India in 3rd ODI, Live cricket score - India vs Australia, 3rd ODI: MS Dhoni reaches ninth century, Sports news, Cricket India, Live Cricket, Cricket Match, breaking sports news, Indian cricket news, latest sports news, sport news, live sports news, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia