ധോണി വാര്‍ത്താസമ്മേളനം ഒഴിവാക്കി

 


ധാക്ക: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍  തനിക്കെതിരെ സുപ്രീംകോടതിയില്‍ പരാമാര്‍ശമുണ്ടായതിനെ തുടര്‍ന്ന് ബംഗ്ലാദേശുമായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം ഇന്ത്യന്‍ ക്യാപ്ടന്‍ ധോണി ഉപേക്ഷിച്ചു. ഐ.പി.എല്ലുമായുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ടീം ഇന്ത്യയുടെ മീഡിയാ മാനേജര്‍ ഡോ.ആര്‍.എന്‍.ബാബ, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ധോണി വാര്‍ത്താസമ്മേളനം ഒഴിവാക്കിഇന്ത്യന്‍ ടീമുമായും ലോകകപ്പ് ട്വന്റി ട്വന്റിയുമായും ബന്ധപ്പെട്ട ചോദ്യങ്ങളേ ചോദിക്കാവൂ എന്ന മുന്‍കൂര്‍ അനുമതി വാങ്ങിയതിന് ശേഷമാണ് ഇരുവരും വാര്‍ത്താസമ്മേളത്തിന് എത്തിയത്. ഒത്തുകളി വിവാദം ഉയര്‍ന്നതിന് ശേഷം ധോണി മാധ്യമങ്ങള്‍ക്ക് കാര്യമായി മുഖംകൊടുക്കാറില്ല. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പോകുന്ന സമയത്ത് ധോണി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല.

ഇന്ത്യന്‍ ടീമിന്റ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്രിനായി ടീം പോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമതിക്കുന്നത്. ധോണിയുടെ ഈ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Cricket, Sports, ICC, BCCI, 20-20 World Cup, Indian Captain , Mahedrasing Dhoni, Avoid Press meet in Dhaka, Before Bangaladesh Cricket match, Fear about Allegations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia