ദീപിക പുറത്ത്, കശ്യപ് ക്വാര്‍ട്ടറില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദീപിക പുറത്ത്, കശ്യപ് ക്വാര്‍ട്ടറില്‍
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ദീപികാ കുമാരി ആദ്യ റൗണ്ടില്‍ പുറത്തായി. ബ്രിട്ടന്റെ എമി ഒലിവര്‍ 4-3ന് ലോക ഒന്നാം നമ്പര്‍ താരമായ ദീപികയെ തോല്‍പിച്ചു.

ഇതേസമയം, പുരുഷ  ബാഡ്മിന്റണില്‍ പി.കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ് കശ്യപ് മുന്നേറിയത്.

ആദ്യ ഗെയിം 21 – 14 എന്ന സ്‌കോറില്‍ സ്വന്തമാക്കിയ കശ്യപ് രണ്ടാം ഗെയിം 15– 21ന് അടിയറ വച്ചു.  എന്നാല്‍ മൂന്നാം ഗെയിമില്‍ ശക്തമായി തിരിച്ചു വന്ന കശ്യപ് 21-9ന് കരണരത്‌നയെ പിടിച്ചു കെട്ടി.

SUMMARY:  Indian archers' dismal show came to an end at the London Olympics on Wednesday as world no. 1 and medal hope Deepika Kumari bowed out of women's individual event after suffering an upset defeat against Amy Oliver of Great Britain in the opening round.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia