Deepak Chahar | മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ ഗുരുതരാവസ്ഥയില്‍; ഇന്‍ഡ്യന്‍ പേസര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമാകും
Dec 6, 2023, 18:11 IST
ലക്‌നൗ: (KVARTHA) പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ദക്ഷിണാഫ്രികന്‍ പര്യടനത്തിന് ഇല്ലെന്ന് ഇന്‍ഡ്യന്‍ പേസര്‍ ദീപക് ചാഹര്‍. മസ്തിഷ്‌കാഘാതം സംഭവിച്ചതിനാല്‍ അലിഗഡിലെ ആശുപത്രിയിലാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിങ് ചികിത്സയിലുള്ളത്.
ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപക് ചാഹറിന്റെ പിതാവിന് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. 'പിതാവാണ് എനിക്ക് ഏറ്റവും പ്രധാനം. അദ്ദേഹമാണ് എന്നെ ഒരു ക്രികറ്റ് താരമായി വളര്‍ത്തിയത്. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എങ്ങോട്ടും വരാന്‍ സാധിക്കില്ല'. പിതാവ് അപകടനില തരണം ചെയ്താല്‍ ടീമിനൊപ്പം ചേരാന്‍ താല്‍പര്യമുണ്ടെന്ന് ദീപക് ചാഹര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ അഞ്ചാം മത്സരം കളിക്കാതെ ചാഹര്‍ ടീം കാംപ് വിട്ടിരുന്നു. ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്‍ഡ്യന്‍ ടീമുകള്‍ ബുധനാഴ്ച ദക്ഷിണാഫ്രികയിലേക്ക് പുറപ്പെടും. പിതാവ് ആശുപത്രിയില്‍ തന്നെ തുടരുന്നതിനാല്‍ ചാഹര്‍ ടീമിനൊപ്പം ദക്ഷിണാഫ്രികയിലേക്ക് പോകില്ല.
പിതാവിന്റെ കൂടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചാഹര്‍ ഇന്‍ഡ്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിനെയും ബിസിസിഐയെയും അറിയിച്ചു.
Keywords: News, National, National-News, Sports, Sports-News, Mumbai News, Sports News, T20 Squad, Deepak Chahar, Father, Health, Miss, South Africa Series, Brain Stroke, Deepak Chahar Likely To Miss South Africa Series Due To THIS Reason.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.