David Warner | 'ഇത് തന്റെ അവസാന വര്‍ഷമായിരിക്കും'; ടെസ്റ്റ് ക്രികറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ ഓപനര്‍ ഡേവിഡ് വാര്‍നര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മെല്‍ബണ്‍: (www.kvartha.com) ആതിഥേയരായ ഓസ്‌ട്രേലിയ ടി20 ലോകകപിന്റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടെസ്റ്റ് ക്രികറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ ഓപനര്‍ ഡേവിഡ് വാര്‍നര്‍. ടെസ്റ്റ് ക്രികറ്റില്‍ ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് 36കാരനായ വാര്‍നര്‍ പറഞ്ഞു.
Aster mims 04/11/2022

'അടുത്ത വര്‍ഷം ഏകദിന ലോകകപും 2024ല്‍ ടി20 ലോകകപും നടക്കുന്നതിനാല്‍ ടെസ്റ്റ് ക്രികറ്റില്‍ ഇതെന്റെ അവസാന 12 മാസങ്ങളായിരിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ക്രികറ്റില്‍ നിന്നാവും ഞാന്‍ ആദ്യം വിടപറയുക. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതുണ്ടാവും.'- ട്രിപിള്‍ എമിന്റെ ഡെഡ് സെറ്റ് ലെജെന്‍ഡ്‌സ് ടോക് ഷോയില്‍ പങ്കെടുക്കവെ വാര്‍നര്‍ പറഞ്ഞു. 

അതേസമയം, ടി20 ക്രികറ്റിനെ താനിപ്പോഴും സ്‌നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയ വാര്‍നര്‍ അടുത്ത ടി20 ലോകകപില്‍ കളിക്കാനുളള ആഗ്രഹം പരസ്യമാക്കുകയും ചെയ്തു. ടി20 ക്രികറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ 2024ലെ ലോകകപില്‍ ഓസ്‌ട്രേലിയക്കായി കളിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് താരം അറിയിച്ചു.

David Warner | 'ഇത് തന്റെ അവസാന വര്‍ഷമായിരിക്കും'; ടെസ്റ്റ് ക്രികറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ ഓപനര്‍ ഡേവിഡ് വാര്‍നര്‍


ടി20 ക്രികറ്റില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവരോട് എനിക്കൊന്നെ പറയാനുള്ളു. നമുക്ക് കാണാം. ക്രികറ്റില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്നാണ് എന്റെ ആഗ്രഹം. ബിഗ് ബാഷില്‍ സിഡ്‌നി തണ്ടേഴ്‌സിനായി കളിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അറിവുകള്‍ ജേസണ്‍ സാംഗയെ പോലുള്ള മറ്റ് കളിക്കാര്‍ക്ക് ഞാന്‍ പകര്‍ന്ന് നല്‍കാറുണ്ട്. അതുപോലെ യുവതലമുറ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ട ഉപദേശം നല്‍കാന്‍ താന്‍ തയാറാണെന്നും വാര്‍നര്‍ കൂട്ടിച്ചേര്‍ത്തു.

96 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച വാര്‍നര്‍ 46.53 ശരാശരിയില്‍ 7817 റന്‍സ് നേടിയിട്ടുണ്ട്. 24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും നാലു വികറ്റുകളും ടെസ്റ്റില്‍ വാര്‍നര്‍ നേടി. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പെട്ട് ക്രികറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുണ്ടായിരുന്നു.

Keywords: News,World,international,Twenty-20,Sports,Cricket,Player,Cricket Test,Latest-News, David Warner hints at Test retirement next year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia