ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 21/06/2020) കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് കായിക ലോകം നിശ്ചലമായപ്പോള്‍ കളിക്കാര്‍ വീടുകളില്‍ സമയം ചെലവിടുകയാണ്. പലതരം ആക്ടിവിറ്റിയുമായി കായിക താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ ടിക് ടോക് വീഡിയോകളിലൂടെയായിരുന്നു ഓസീസ് താരമായ ഡേവിഡ് വാര്‍ണര്‍ സജീവമായത്. വാര്‍ണര്‍ക്കൊപ്പം മക്കളും ഭാര്യയും കൂടി ചേരുന്നതോടെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് വീഡിയോ കാണുന്നത്. ഇപ്പോള്‍ വാര്‍ണറെ പോലെ ടിക് ടോക്കില്‍ പ്രമുഖനാവനൊരുങ്ങുകയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്.
'ഡ്രസിങ് റൂമില്‍ വാര്‍ണറില്‍ ഇങ്ങനെ തങ്ങള്‍ കണ്ടിട്ടില്ല. കുടുംബത്തിനൊപ്പം ലഭിച്ച തന്റെ സമയം മുഴുവന്‍ ആസ്വദിക്കുകയാണ് വാര്‍ണര്‍. ലോക്ക്ഡൗണില്‍ എല്ലാവരും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുകയാണ്. വാര്‍ണര്‍ അദ്ദേഹത്തിന്റെ ഡാന്‍സിലെ കഴിവ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്, അതിലൂടെ നമ്മളെ എന്റര്ടെയ്ന് ചെയ്യാന്നു. ആര്‍ക്കറിയാം, നാളെ എന്നേയും നിങ്ങള്‍ ടിക് ടോക്കില്‍ കണ്ടേക്കാം', സ്മിത്ത് പറഞ്ഞു. ടോളിവുഡ് സിനിമാ വ്യവസായത്തില്‍ വാര്‍ണറിന് തീര്‍ച്ചയായും അവസരം ലഭിക്കുമെന്നാണ് സ്മിത്തിനൊപ്പം സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ സംസാരിച്ച വിവിഎസ് ലക്ഷ്മണ് പറഞ്ഞത്.
Keywords: Australia, News, Cricket, Sports, viral, Lockdown, Entertainment, David Warner has been trending in India’ – Steve Smith hints he might join TikTok soon

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.