SWISS-TOWER 24/07/2023

Motor Rally Winner | ഇത് മലയാളിയുടെ 'പറക്കും' റൈഡർ! സാഹസികത ജീവിതവ്രതം; സഊദി അറേബ്യയിൽ നടന്ന ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിൽ; ചെറുപ്രായത്തില്‍ തന്നെ കൊയ്തത് വന്‍ നേട്ടങ്ങള്‍!

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (KVARTHA) സഊദി അറേബ്യയിൽ നടന്ന ലോക പ്രശസ്തമായ ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച മലയാളിയായ ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിലാണ്. സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്ന ഈ യുവാവ് നേട്ടങ്ങളുടെ പട്ടിക വിപുലീകരിക്കാനുള്ള പരിശ്രമത്തിലാണ്. ഡാകർ റാലിയിലെ ബൈക് റാലി വിഭാഗത്തിൽ റാലി 2വിൽ ഒന്നാം സ്ഥാനം നേടിയാണ് ഹരിത് നോഹ നേട്ടം കൈവരിച്ചത്. റാലി 2വിൽ ഒന്നാമതെത്തുന്ന ആദ്യ ഇൻഡ്യൻ താരമെന്ന റെകോർഡും സ്വന്തമാക്കാനായി.
  
Motor Rally Winner | ഇത് മലയാളിയുടെ 'പറക്കും' റൈഡർ! സാഹസികത ജീവിതവ്രതം; സഊദി അറേബ്യയിൽ നടന്ന ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിൽ; ചെറുപ്രായത്തില്‍ തന്നെ കൊയ്തത് വന്‍ നേട്ടങ്ങള്‍!

54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ് സമയം കുറിച്ചാണ് ഹരിതിന്റെ വിജയം. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടിയായിരുന്നു മത്സരിച്ചത്. ഓവറോൾ വിഭാഗത്തിൽ 11-ാം സ്ഥാനത്തും എത്താനായി. ഷൊർണൂർ സ്വദേശി മുഹമ്മദ് റാഫി - ജർമൻ സ്വദേശിനിയായ സൂസന്ന ദമ്പതികളുടെ മകനാണ്
ഹരിത് നോവ.

ചിത്രകാരിയായ സൂസന്ന കർണാടക സംഗീതം പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിലെത്തിയതിന് പിന്നാലെയാണ്
മുഹമ്മദ് റാഫിയെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിച്ചേർന്നതും. ജർമനിയിലെ കൊളോണിലായിരുന്നു ഹരിതിന്റെ ജനിച്ചത്. മൂന്നാം വയസിൽ ഷൊർണൂരിലെത്തി. ഏഴാം ക്ലാസ് വരെ കൊളപ്പുള്ളിയിലും പിന്നീടു കൊടൈക്കനാലിലും വിദ്യാഭ്യാസം നേടി. സ്പോർട്സ് സയൻസ് ബിരുദദാരിയാണ്. 2018ൽ ദേശീയ സൂപർ ക്രോസ് ചാംപ്യനായി. 2012ലാണ് ടിവിഎസ് ടീമംഗമായത്.

2021ൽ ഡാകർ റാലിയിൽ 20–ാം സ്ഥാനത്തെത്തിയ ഹരിത് ഇത്തവണ വലിയ നേട്ടം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് റേസിങ് മത്സരമാണ് ഡാകർ റാലി. പാരീസിൽനിന്ന് ആരംഭിച്ച്, 15,000 കിലോമീറ്റർ താണ്ടി, പശ്ചിമ ആഫ്രികൻ രാജ്യമായ സെനഗളിന്റെ തലസ്ഥാനമായ ഡാകറിൽ സമാപിക്കുന്ന വിധത്തിലായിരുന്നു ഡാകർ റാലിയുടെ ആദ്യ റൂട്.
  
Motor Rally Winner | ഇത് മലയാളിയുടെ 'പറക്കും' റൈഡർ! സാഹസികത ജീവിതവ്രതം; സഊദി അറേബ്യയിൽ നടന്ന ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിൽ; ചെറുപ്രായത്തില്‍ തന്നെ കൊയ്തത് വന്‍ നേട്ടങ്ങള്‍!

വടക്കേ ആഫ്രികയിലെ 10 രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സഹാറയിലൂടെയുള്ള യാത്ര പലരെയും ഡാകർ റാലിയിലേക്ക് ആകർഷിച്ചു. കാർ, ബൈക്, ട്രക് തുടങ്ങി ഏഴ് വിഭാഗം വാഹനങ്ങൾക്ക് പ്രത്യേക മത്സരമുണ്ട്. ഇത് അഞ്ചാം തവണയാണ് സഊദി അറേബ്യ ഡാകർ റാലിക്ക് ആതിഥേയത്വം വഹിച്ചത്. ചെങ്കടലിൻ്റെ തീരത്തുള്ള അൽഉലയിൽ നിന്ന് യാൻബുവിലേക്കായിരുന്നു റേസിംഗ്. റാലിയിൽ ഇൻഡ്യയിൽ നിന്നുള്ള അപൂർവം റൈഡർമാരിലൊരാളായിരുന്നു ഹരിത്. ലോകമെമ്പാടുമായി വിവിധ സാഹസിക മത്സരങ്ങളിൽ പങ്കെടുത്ത ഈ 30 കാരൻ കൂടുതൽ ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്.

Motor Rally Winner | ഇത് മലയാളിയുടെ 'പറക്കും' റൈഡർ! സാഹസികത ജീവിതവ്രതം; സഊദി അറേബ്യയിൽ നടന്ന ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിൽ; ചെറുപ്രായത്തില്‍ തന്നെ കൊയ്തത് വന്‍ നേട്ടങ്ങള്‍!

Motor Rally Winner | ഇത് മലയാളിയുടെ 'പറക്കും' റൈഡർ! സാഹസികത ജീവിതവ്രതം; സഊദി അറേബ്യയിൽ നടന്ന ഡാകർ റാലിയിൽ പുതുചരിത്രം കുറിച്ച ഹരിത് നോഹ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള യാത്രയിൽ; ചെറുപ്രായത്തില്‍ തന്നെ കൊയ്തത് വന്‍ നേട്ടങ്ങള്‍!
ഭാര്യ ഡോ. ഫർസാനയ്‌ക്കൊപ്പം ബൈകിലൂടെ ലോകത്തെ വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലിംക ബുക് ഓഫ് റെകോര്‍ഡ്‌സില്‍ അടക്കം ഇടം നേടിയ മലയാളിയായ ഹാറൂണ്‍ റഫീഖും ഹരിത് നോഹയും (ഫയൽ ചിത്രം - 2022)
News, Malayalam-News, Kerala-News, Sports, Dakar Rally: Harith Noha scripts history.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia