മൈക് ഹസിക്ക് വീണ്ടും കോവിഡ് ബാധിച്ചെന്ന് റിപോര്‍ട്; ഐപിഎല്‍ നിര്‍ത്തി വെച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ താരം
May 12, 2021, 12:00 IST
ചെന്നൈ: (www.kvartha.com 12.05.2021) ചെന്നൈ സൂപെര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക് ഹസിക് വീണ്ടും കോവിഡ് ബാധിച്ചെന്ന് റിപോര്‍ട്. കോവിഡ് മുക്തനായശേഷം നാട്ടിലേക്ക് മടങ്ങാനായി വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവായത്.
ഐ പി എലിനിടെ രോഗം സ്ഥിരികരിച്ചതിന് ശേഷം ശനിയാഴ്ചയാണ് ഹസി കോവിഡ് മുക്തനായെന്ന വാര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പുറത്തുവിട്ടത്. അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും സിഇഒ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം പരിശോധനയില്‍ ഹസി വീണ്ടും കോവിഡ് ബാധിതനായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. വിഷയത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ചെന്നൈ സൂപെര്‍ കിംഗ്‌സ് ഇതുവരെ തയാറായിട്ടില്ല.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഡെല്‍ഹിയില്‍ ചെന്നൈ ടീമിനൊപ്പമായിരുന്ന ഹസിയെയും ചെന്നൈയുടെ ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിയെയും ഡെല്‍ഹിയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലെത്തിച്ചത്. വ്യാഴാഴ്ച എയര്‍ ആംബുലന്‍സില്‍ കയറുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയില്‍ ഹസി കോവിഡ് നെഗറ്റീവായിരുന്നുവെന്നും ശനിയാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും നെഗറ്റീവായിരുന്നുവെന്നും ചെന്നൈ ടീം സിഇ കാശി വിശ്വനാഥനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം പരിശോധനയില്‍ ഹസി വീണ്ടും പൊസറ്റീവ് ആകുകയായിരുന്നു എന്നാണ് സൂചന.
ഐപിഎലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയക്കാരെല്ലാം ഐ പി എല്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് മാലിദ്വീപിലേക്ക് പോയിരുന്നു. എന്നാല്‍ കോവിഡ് പോസറ്റീവ് ആയതിനാല്‍ ഹസിക്ക് കുറച്ചു ദിവസം കൂടി ഇന്ത്യയില്‍ തുടരേണ്ടിവരും. ഇന്ത്യ വിടുന്നതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് പരിശോധനകളില്‍ കോവിഡ് നെഗറ്റീവായിരിക്കണമെന്ന് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ അസോസിയേഷന്റെ നിര്‍ദേശമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.