വെറും 10 ഡോളര്‍ മതി റൊണാള്‍ഡോയ്‌ക്കൊപ്പം ആഹാരം കഴിക്കാം, വിഐപി പാസില്‍ കളി കാണാം, ഹെയര്‍കട്ട് തീരുമാനിക്കാം
Sep 22, 2015, 10:03 IST
മാഡ്രിഡ്:(www.kvartha.com 22.09.2015) ഫുട്‌ബോളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത് കഴിഞ്ഞേ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജീവിതത്തില്‍ മറ്റെന്തുമുളളൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍.
ആരാധകര്‍ക്ക് സ്വപ്‌ന സമാനമായ ഈ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ചെയ്യേണ്ടതിത്ര മാത്രം, പത്ത് ഡോളര്‍. നിങ്ങളെ തേടിയെത്തുന്നത് താരത്തിനൊപ്പം അത്താഴം കഴിക്കാനും ബാഴ്‌സലോണയുമായുള്ള റയലിന്റെ എല്‍ ക്ലാസിക്കോ പോരാട്ടം വിഐപി ബോക്‌സിലിരുന്ന് നേരില്‍ കാണാനുമുള്ള അവസരം.
തീര്‍ന്നില്ല, താരത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ഓട്ടോഗ്രാഫ് നേടാനും എല്‍ ക്ലാസിക്കോ മത്സരത്തില്‍ റൊണാള്‍ഡോ ഏത് രീതിയിലായിരിക്കണം മുടി വെട്ടേണ്ടതെന്ന് തീരുമാനിക്കാനുമുള്ള അവകാശവും ഭാഗ്യവനായ ഒരു ആരാധകന് ലഭിക്കും. ഹെയ്ത്തിയിലെ കുട്ടികളുടെ ഉന്നമനത്തിനായി 2009ല്‍ രൂപീകരിച്ച ആര്‍ട്ടിസ്‌റ് ഫോര്‍ പീസ് എന്ന ജീവകാരുണ്യ സംഘടനയുടെ ഫണ്ട് ശേഖരണാര്‍ഥമാണ് റൊണാള്‍ഡോയുടെ വാഗ്ദാനം.
കൂടുതല്‍ തുക സംഭാവനയായി നല്‍കുന്ന ആരാധകര്‍ക്ക് റൊണാള്‍ഡോ ഒപ്പിട്ട ഫലകവും ലഭിക്കും. വരുന്ന ഒരു മാസത്തിനുള്ളിലാണ് സംഭാവന നല്‍കേണ്ടത്.
SUMMARY: Cristiano Ronaldo is now well-known as one of the most charitable athletes in the world and it now seems that he has taken things to an even greater height by inviting his fans to donate to Peace and Justice (APJ). The organisation support the poorest communities in Haiti through programs in education, healthcare, and dignity through the arts.
Teaming up with Omaze, Ronaldo has offered fans who donate the chance to spend a day with the man himself including dinner (and a haircut!?) before attending the Clásico as his VIP guest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.