Caution by police | തോറ്റ് മടങ്ങുന്നതിനിടെ 14 കാരന്റെ ഫോണ്‍ തട്ടിയെറിഞ്ഞ സംഭവം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പൊലീസ് മുന്നറിയിപ്പ്; പ്രശ്നം പരിഹരിച്ചു; 'നഷ്ടപരിഹാരം നല്കാന് താരം സമ്മതിച്ചു'
Aug 17, 2022, 21:17 IST
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) എവര്‍ടണിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം മടങ്ങവെ ആരാധകന്റെ ഫോണ്‍ തട്ടി താഴെയിട്ട സംഭവത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മെര്‍സിസൈഡ് പൊലീസിന്റെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം തോറ്റതിന്റെ നിരാശയില്‍ ഡ്രസിങ് റൂമിലേക്ക് വരികയായിരുന്ന റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച 14 വയസുള്ള ഓടിസം ബാധിച്ച ജേകബ് ഹാര്‍ഡിംഗിന്റെ ഫോണ്‍ റൊണാള്‍ഡോ വലിച്ചെറിഞ്ഞു പൊട്ടിച്ചുവെന്നാണ് പരാതി.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. തോല്‍വിയുടെ നിരാശയില്‍ ആ സമയത്ത് ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എങ്കിലും എല്ലാവര്ക്കും മാതൃകയാവേണ്ട താന്‍ ഇത്തരത്തില്‍ പൊരുമാറരുതായിരുന്നുവെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അന്ന് വ്യക്തമാക്കി.
എന്നാല്‍ ആക്രമണവും ക്രിമിനല്‍ നാശനഷ്ടങ്ങളും ആരോപിക്കപ്പെട്ട കേസില്‍ പൊലീസിന് മുന്നില്‍ റൊണാള്‍ഡോ ഹാജരാവുകയായിരുന്നു. 'ആക്രമണവും ക്രിമിനല്‍ നാശനഷ്ടവും സംബന്ധിച്ച ആരോപണവുമായി ബന്ധപ്പെട്ട് റൊണാള്‍ഡോ സ്വമേധയാ ഹാജരാകുകയും ഞങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്തു', മെഴ്സിസൈഡ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നം അവസാനിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജേകബ് ഹാര്ഡിംഗിന് നഷ്ടപരിഹാരം നല്കാന് റൊണാള്‍ഡോ സമ്മതിച്ചതായി ദി മിറര്‍ റിപോര്‍ട് ചെയ്തു.

Keywords: #Short-News, Short-News, Latest-News, Top-Headlines, Cristiano Ronaldo, Sports, Warning, Police, World, Football Player, Football, Video, Social-Media, CRISTIANO Ronaldo has been cautioned by police after smashing a teen boy's phone on the floor.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.