ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു ആത്മീയ ഉപദേശക ബുഷ്‌റ മനേക

 


ADVERTISEMENT

ലാഹോര്‍: (www.kvartha.com 19.02.2018) പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. തന്റെ ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയാണ് വധു. ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. മനേകയുടെ സഹോദരന്റെ ലാഹോറിലെ വസതിയില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകളെന്ന് പി.ടി.ഐ വക്താവ് വഫാദ് ചൗദ്രി അറിയിച്ചു.

അതേസമയം മനേകയുമായുള്ള വിവാഹം ഇക്കഴിഞ്ഞ ജനുവരി ഒന്നിന്  അവരുടെ ലാഹോറിലെ സഹോദരന്റെ വീട്ടില്‍ വെച്ച് നടന്നതായുള്ള വാര്‍ത്ത നേരത്തെ ഇമ്രാന്‍ ഖാന്‍ നിഷേധിച്ചിരുന്നു.

ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു ആത്മീയ ഉപദേശക ബുഷ്‌റ മനേക

പിങ്കി പിര്‍ എന്നറിയപ്പെടുന്ന മനേകയ്ക്ക് ആദ്യ വിവാഹ ബന്ധത്തില്‍ അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആത്മീയ ഉപദേശങ്ങള്‍ തേടി ഇമ്രാന്‍ മനേകയെ സമീപിച്ചത്. മനേകയുടെ പല പ്രവചനങ്ങളും ഫലിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാവുകയും അത് പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ഇതോടെ ഇമ്രാനുമായി ഒരുമിച്ച് ജീവിക്കാന്‍ മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.

1995ലാണ് ഇമ്രാന്റെ ആദ്യ വിവാഹം . ജെമീമ ഗോള്‍ഡ് സ്മിത്തുമായാണ് ആദ്യ വിവാഹം. എന്നാല്‍ ഒമ്പത് വര്‍ഷം മാത്രമേ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. 2004ല്‍ ജെമീമയുമായി വിവാഹമോചനം നേടി. പിന്നീട് ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെ വിവാഹം ചെയ്‌തെങ്കിലും 10 മാസം മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ഇമ്രാനില്‍ നിന്നും ഒരുപാട് പീഡനം ഏറ്റശേഷമാണ് ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതെന്ന് റേഹം ഖാന്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricketer-Turned-Politician Imran Khan Ties The Knot For a Third Time, Lahore, News, Politics, Cricket, Sports, Marriage, Television, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia