ബാംഗ്ലൂര്‍ : മലയാളി ക്രിക്കറ്റര്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീശാന്ത് ബി ജെ പിയില്‍ ചേരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വരുന്നില്‍ ശ്രീശാന്ത് പങ്കെടുക്കുകയും ചടങ്ങില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ അവസരം കിട്ടാതെ വലയുന്ന ശ്രീശാന്തിനെ പരുക്കും വിടാതെ അലട്ടുന്നുണ്ട്. ഇതിനിടെയാണ് ശ്രീശാന്ത് ബിജെപിയെ കൂട്ടുപിടിച്ചതെന്നാണ് ശ്രുതി.
ശ്രീശാന്തിന്റെ നീക്കത്തെ രണ്ടു തരത്തിലാണ് നിരീക്ഷകര്‍ കാണുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ശ്രീശാന്ത് ഒരു ടിക്കറ്റ് മോഹിക്കുന്നുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതല്ലെങ്കില്‍ ഒരു രാജ്യസഭാ സീറ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായതും ശ്രീശാന്തിന് പ്രചോദനമായത്രേ.
മറ്റൊരു വിഭാഗം പറയുന്നത്, അടുത്തത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാനാണ് ഇപ്പോഴേ കളമൊരുക്കുന്നതെന്നാണ് ഇക്കൂട്ടരുടെ നിഗമനം.
എന്തായാലും ശ്രീശാന്ത് ബിജെപിയുടെ അരുമയായിരിക്കുന്നു എന്നത് വാസ്തവമാണ്. ശ്രീശാന്തിനൊപ്പം പ്രമുഖ കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടു കൂടിയായിരുന്നു ഇഫ്താര്‍. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.
SUMMARY: The presence of cricketer Sreesanth and actor Sudeep at an Iftaar meet by BJP's minorities' wing on Tuesday at Palace Grounds raised many eyebrows.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.