മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി; പിന്നാലെ മതിയായ രേഖകള്‍ കൂടാതെ കാറുമായി കറങ്ങിയതിന് ക്രിക്കറ്റ് താരം റിഷി ധവാന് 500 രൂപ പിഴശിക്ഷ
Apr 10, 2020, 15:08 IST
മണാലി: (www.kvartha.com 10.04.2020) കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതിന് പിന്നാലെ നിയമലംഘനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴശിക്ഷ. കര്‍ഫ്യൂ നിലനില്‍ക്കുന്ന ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മതിയായ രേഖകള്‍ കൂടാതെ കാറുമായി പുറത്തിറങ്ങിയതിനാണ് താരത്തിന് പൊലീസ് പിഴ വിധിച്ചത്.
ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് അനുവദിക്കുന്ന മൂന്നു മണിക്കൂര്‍ സമയത്തിനിടെയാണ് ധവാന്‍ കാറുമായി പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 30നാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധവാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടുക്ക് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ഹിമാചലിലെ മണ്ഡി ജില്ലയില്‍ കര്‍ഫ്യൂവും നിലവിലുണ്ട്. അതേസമയം, ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് തൊട്ടടുത്തുള്ള കടകളില്‍ കാല്‍നടയായി പോകാന്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, മതിയായ രേഖകള്‍ കൂടാതെ വാഹനങ്ങളുമായി പുറത്തിറങ്ങാന്‍ അനുവാദമില്ല.
ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് റിഷി ധവാന്റെ വാഹനം പൊലീസ് തടഞ്ഞത്. ബാങ്കില്‍ പോകാനാണ് ഇറങ്ങിയതെന്ന് വിശദീകരിച്ചെങ്കിലും ഇതിനുള്ള രേഖകള്‍ ധവാന്റെ കൈവശമുണ്ടായിരുന്നില്ല. ഇതോടെ താരത്തിന് നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കിയ പൊലീസ് അധികൃതര്‍, 500 രൂപ പിഴയും ചുമത്തി. ധവാന്‍ അപ്പോള്‍ത്തന്നെ 500 രൂപ പിഴയൊടുക്കി വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും കളിച്ചിട്ടുള്ള താരമാണ് മുപ്പതുകാരനായ ധവാന്‍. 2016ലാണ് അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. എന്നാല്‍, അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയതോടെ ടീമിനു പുറത്തായി. മൂന്ന് ഏകദിനങ്ങളിലെ രണ്ട് ഇന്നിങ്‌സുകളില്‍നിന്ന് 12 റണ്‍സാണ് സമ്പാദ്യം. ട്വന്റി20യില്‍ ഒരു റണ്ണിന് പുറത്തായി. ഇരു ഫോര്‍മാറ്റുകളിലും ഓരോ വിക്കറ്റും വീഴ്ത്തി. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Keywords: Cricketer Rishi Dhawan challaned for using car during lockdown, News, Cricket, Sports, Compensation, Lockdown, Chief Minister, Prime Minister, Narendra Modi, Vehicles, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.