ശുഐബ് അഖ്തർ മുതൽ മുരളീധരൻ വരെ: 'മാങ്ങ ഏറ്' ആരോപണങ്ങൾ നേരിട്ട താരങ്ങൾ; ബൗളിംഗിലെ ഈ നിയമം അറിയാമോ?

 
 Shoaib Akhtar to Muralitharan: Players Accused of 'Mango Throw'; Do You Know This Bowling Rule?
 Shoaib Akhtar to Muralitharan: Players Accused of 'Mango Throw'; Do You Know This Bowling Rule?

Image Credit: Facebook/ Muthiah Muralidaran, Shoaib Akhtar

● പന്തെറിയുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ വളയരുത്. 
● ഇത് ലംഘിച്ചാൽ അമ്പയർ നോബോൾ വിളിക്കും. 
● ബയോമെക്കാനിക്കൽ പരിശോധനയിലൂടെയാണ് നിയമലംഘനം വിലയിരുത്തുന്നത്. 
● കളിയുടെ നീതി ഉറപ്പാക്കാനാണ് ഈ നിയമം.

റോക്കി എറണാകുളം

(KVARTHA) നമ്മൾ മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട കളിയാണ് ക്രിക്കറ്റ്. പ്രായമായവർ മുതൽ കുട്ടികൾ വരെ ക്രിക്കറ്റ് കളിക്കുകയും കളി ടിവിയിലോ മറ്റ് മാധ്യമങ്ങളിലോ കണ്ട് ആസ്വദിക്കുകയും ചെയ്യുന്നു. പലർക്കും ക്രിക്കറ്റ് താരങ്ങൾ വീരപുരുഷന്മാരെപ്പോലെയാണ്. 

സിനിമാ താരങ്ങളെക്കാളും ക്രിക്കറ്റ് കളിക്കാർക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു പുതുതലമുറ ഇന്ന് ഇവിടെയുണ്ട്. അത്രമാത്രമുണ്ട് ക്രിക്കറ്റിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം. ക്രിക്കറ്റ് കളി പലരും കാണുമെങ്കിലും കളിയെ അടുത്തറിയുന്നവർക്ക് മാത്രമേ കളിയുടെ വിവിധ വശങ്ങൾ അറിയുകയുള്ളൂ. 

ക്രിക്കറ്റ് കളിയിൽ ശ്രദ്ധിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ക്രിക്കറ്റിലെ 'മാങ്ങ ഏറ് അഥവാ ത്രോയിങ്'. അത് എന്താണെന്നാണ് ഇവിടെ വിശദമാക്കുന്നത്.


ക്രിക്കറ്റിലെ മാങ്ങ ഏറ് അഥവാ ത്രോയിങ് എന്താണ്..? 

ഒരു ബൗളറുടെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമാകുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ക്രിക്കറ്റിലെ പദമാണ് ‘മാങ്ങ ഏറ്’ അല്ലെങ്കിൽ ‘ത്രോയിങ്’ (Throwing). ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കളികളിൽ ഒന്നായ ക്രിക്കറ്റിലെ ബോളിങ്ങിലെ പ്രധാനമായ ഒരു നിയമമാണ് ഒരു ബോളർ പന്ത് എറിയുമ്പോൾ കൈ മടക്കുന്നത് സംബന്ധിച്ചുള്ളത്. 
ആധുനിക ക്രിക്കറ്റിൽ ഐസിസി ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ കൽപ്പിച്ചിട്ടുണ്ട്. ഈ നിയമം പ്രകാരം ഒരു ബോളർ പന്ത് എറിയുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ അധികം മടങ്ങുവാൻ പാടുള്ളതല്ല. ഇത് ലംഘിച്ചാൽ അമ്പയർ ആ പന്ത് നോബോൾ ആയി വിളിക്കും. ഇങ്ങനെ എറിയുന്നതിനാണ് ത്രോയിങ് അഥവാ മാങ്ങ ഏറ് എന്ന് പറയുന്നത്.

 (മലയാളത്തിൽ, ‘മാങ്ങ ഏറ്’ എന്നത് തമാശയായി ഉപയോഗിക്കുന്ന ഒരു പദമാണ്. കാരണം ഈ ത്രോയിങ് ആക്ഷൻ മാങ്ങ എറിയുന്നതിൻ്റെ പ്രവൃത്തിയോട് സാമ്യമുള്ളതാണ്). ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം (Law 21.2) ഇത് ഒരു എറിയൽ (throw) ആയി കണക്കാക്കപ്പെടുന്നു. ബൗൾ ചെയ്യൽ (bowl) അല്ല. ത്രോയിങ് സംശയിക്കപ്പെട്ടാൽ, അമ്പയർ റിപ്പോർട്ട് ചെയ്യുകയും ബൗളറുടെ ആക്ഷൻ ഐസിസി (ICC) പരിശോധിക്കുകയും ചെയ്യും. 

ബൗളറുടെ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ വളയുന്നുണ്ടോ എന്നത് ബയോമെക്കാനിക്കൽ പരിശോധനയിലൂടെ വിലയിരുത്തപ്പെടുന്നു. ബൗളിങ്ങിൻ്റെ നീതിയും കളിയുടെ സ്പിരിറ്റും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നിയമം. ലോകപ്രസിദ്ധ ബോളർമാർ ആയ ഷോയിബ് അക്തർ, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ, സയ്ദ് അജ്മൽ തുടങ്ങി ഒട്ടേറെ പേർ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് സംശയത്തിൻ്റെ നിഴലിൽ ആയിട്ടുണ്ട്. 

ഒരു പ്ലെയർ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അയാൾ അന്താരാഷ്ട്ര കളികളിൽനിന്ന് വിലക്ക് നേരിടും. പിന്നീട് ബോളിംഗ് ആക്ഷൻ ശരിയാക്കി തെളിയിച്ചാൽ മാത്രമേ വിലക്ക് മാറുകയുള്ളൂ. ബോളിംഗ് വിഡിയോകളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെയാണ് ഇത് പരിശോധിക്കുന്നത്.

ക്രിക്കറ്റിലെ മാങ്ങ ഏറ് അഥവാ ത്രോയിങ്ങിനെക്കുറിച്ച് വിശദമായൊരു അറിവ് എല്ലാവർക്കും ലഭിച്ചുവെന്ന് കരുതുന്നു. ക്രിക്കറ്റ് കളിക്കുന്നവർക്ക് അറിയില്ലെങ്കിൽ ഇതും കൂടി മനസ്സിലാക്കി കളിക്കാൻ ശ്രദ്ധിക്കുക. ക്രിക്കറ്റിലെ മാങ്ങ ഏറ് എന്തെന്നതിനെക്കുറിച്ച് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സഹകരിക്കുമല്ലോ.. സ്പോർട്സ് പ്രേമികൾക്ക് തീർച്ചയായും ഉപകാരപ്പെടുക തന്നെ ചെയ്യും...

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.


Summary: 'Mango throw' or throwing in cricket refers to an illegal bowling action where the bowler straightens their arm by more than 15 degrees. Several prominent bowlers like Shoaib Akhtar and Muttiah Muralitharan have faced accusations regarding their bowling action.

#Cricket #MangoThrow #Throwing #BowlingRules #ShoaibAkhtar #Muralitharan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia