ക്രിക്കറ്റ് പന്തുകള്‍ വൈറസ് വാഹകരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 24.06.2020) ക്രിക്കറ്റ് പന്തുകള്‍ സ്വാഭാവിക വൈറസ് വാഹകരാണന്ന പരാമര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്ത്. രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് നിരോധനം അവസാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ കണ്‍സര്‍വേറ്റീവ് എംപി ക്ലാര്‍ക്ക് ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

സാമൂഹിക അകലം ഉറപ്പാക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആ വിനോദം ഞങ്ങള്‍ക്ക് വേനല്‍ക്കാലത്ത് പകുതി നഷ്ടപ്പെട്ടു, പക്ഷേ കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അതിന്റെ പകുതി ഇനിയും ശേഷിക്കുന്നു. ഈ മിഡ് സമ്മര്‍ വാരാന്ത്യത്തില്‍ ഒരു ക്രിക്കറ്റും കളിക്കാന്‍ കഴിയാത്തത് അസംബന്ധമാണെന്നും ശനിയാഴ്ച ക്ലാര്‍ക്ക് ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് പന്തുകള്‍ വൈറസ് വാഹകരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

എന്നാല്‍ ബോറിസിന്റെ മറുപടി ഇങ്ങനെയായിരുന്നു;

ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ട്. ക്രിക്കറ്റ് പന്തുകള്‍ രോഗവാഹകരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ശാസ്ത്രീയ വിശദീകരണം ഉള്ളതാണ്, എന്നായിരുന്നു ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയത്.

ഇതോടെ രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ അടുത്തെങ്ങും തുടങ്ങാന്‍ സാധ്യതയില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല, സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നടക്കുന്ന ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പര ജൂലൈ എട്ടിനു തന്നെ ആരംഭിക്കും. പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ വിന്‍ഡീസ് ടീം നിലവില്‍ ക്വാറന്റൈനിലാണ്.

Keywords:  Cricket balls a natural vector of disease: British Prime Minister Boris Johnson, London, News, Cricket, Sports, Twitter, Health, Health & Fitness, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia