'ക്രികറ്റ് ബോളുകൾ ഭക്ഷ്യയോഗ്യമാണ്... അല്ലേ?'; രോഹിത് ശർമയുടെ വിചിത്ര ട്വീറ്റുകൾ വൈറലായി; ചിരിപടർത്തി നെറ്റിസൻസ്; അകൗണ്ട് ഹാക് ചെയ്യപ്പെട്ടോ?

 




ന്യൂഡെൽഹി: (www.kvartha.com 02.03.2022) 'ക്രികറ്റ് ബോളുകൾ ഭക്ഷ്യയോഗ്യമാണ്... അല്ലേ?', ഇൻഡ്യൻ നായകൻ രോഹിത് ശർമയുടെ അകൗണ്ടിൽ നിന്നുള്ള ട്വീറ്റ് കണ്ടു ആരാധകർ ഞെട്ടി. ക്യാപ്റ്റന്റെ അകൗണ്ടിൽ നിന്ന് വിചിത്രവും എന്നാൽ രസകരവുമായ രണ്ട് പോസ്റ്റുകൾ കൂടിയുണ്ട്. രോഹിതിന്റെ ട്വിറ്റർ അകൗണ്ട് ഹാക് ചെയ്യപ്പെട്ടോ എന്ന് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വിചിത്രമായ ട്വീറ്റുകൾ

  
'ക്രികറ്റ് ബോളുകൾ ഭക്ഷ്യയോഗ്യമാണ്... അല്ലേ?'; രോഹിത് ശർമയുടെ വിചിത്ര ട്വീറ്റുകൾ വൈറലായി; ചിരിപടർത്തി നെറ്റിസൻസ്; അകൗണ്ട് ഹാക് ചെയ്യപ്പെട്ടോ?



ആദ്യം, അദ്ദേഹത്തിന്റെ അകൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു: 'എനിക്ക് കോയിൻ ടോസുകൾ ഇഷ്ടമാണ്... പ്രത്യേകിച്ചും അവ എന്റെ വയറ്റിൽ വീഴുമ്പോൾ!'. മൂന്ന് മണിക്കൂറിന് ശേഷം, മറ്റൊരു രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു, അത് ഇങ്ങനെയായിരുന്നു: 'Bzz...! നിങ്ങൾക്കറിയുമോ? മികച്ച് ബോക്സിങ് ബാഗുകൾ നിർമിക്കാൻ തേനീച്ച കൂടുകൾ ഉപയോഗിക്കും'.

ഇതോടെ ചൊവ്വാഴ്ച രാവിലെ മുതൽ രോഹിതിന്റെ അകൗണ്ടിൽ തിരക്കായിരുന്നു. രസകരമായ മറുപടികളുമായി നെറ്റിസൻസ് രംഗത്തെത്തി. കൂടാതെ, ഇൻഡ്യൻ നായകന്റെ അകൗണ്ട് ഹാക് ചെയ്യപ്പെട്ടതായി ഭൂരിഭാഗം ആരാധകരും ഉറപ്പുനൽകിയിരുന്നു. രോഹിതിന്റെ സഹതാരമായ യുസ്വേന്ദ്ര ചാഹൽ പോലും ആശങ്ക പ്രകടിപ്പിക്കുകയും എല്ലാം ശരിയാണോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച മറുപടികളൊന്നും രോഹിത് ശർമയുടെയോ ട്വിറ്ററിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇപ്പോഴും പോസ്റ്റുകൾ അതേപടി നിലനിൽക്കുന്നുണ്ട്. 


Keywords: New Delhi, India, Cricket, Sports, Rohit Sharma, Top-Headlines, News, Twitter, Social Media, Funny, Indian, Post, 'Cricket balls are edible…right?': Fans on Twitter claim Rohit Sharma's account is hacked after series of bizarre tweets. 

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia