SWISS-TOWER 24/07/2023

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ 2 താരങ്ങള്‍ക്ക് കോവിഡ്; തിങ്കളാഴ്ചത്തെ മത്സരം മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 03.05.2021) ഐപിഎലിനെ പിടിച്ചുകുലുക്കി വീണ്ടും കോവിഡ് ഭീതി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ തിങ്കളാഴ്ചത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Aster mims 04/11/2022

                                                                
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ 2 താരങ്ങള്‍ക്ക് കോവിഡ്; തിങ്കളാഴ്ചത്തെ മത്സരം മാറ്റി


മത്സരം മറ്റൊരു ദിവസം നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപോര്‍ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടു മത്സരാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാല്‍ രണ്ടാമത്തെ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കുകയുള്ളൂവെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നാണ് വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തത്.

നിലവില്‍ ഈ രണ്ടു താരങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നാണ് അറിയിച്ചിരുക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു. വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുന്നേരത്തിനു മുന്‍പ് ലഭിക്കാത്തതിനാലാണ് മത്സരം മാറ്റുന്നതെന്നും റിപോര്‍ടുകളുണ്ട്.

ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന്റെ ആദ്യം ഡെല്‍ഹിയുടെ പേസര്‍ ആന്റിക് നോര്‍ട്യേയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഫലം തെറ്റാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

Keywords:  COVID hits IPL 2021: KKR vs RCB match postponed after two positive reports, Ahmedabad, News, IPL, Report, BCCI, Kolkata Knight Riders, Royal Challengers, National, Sports, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia