Most wins | ഹോക്കി ലോകകപ്പിന് രാജ്യം വീണ്ടും വേദിയാകുന്നു; ഇന്ത്യ ചാംപ്യന്മാരായത് ഒരു തവണ മാത്രം; കൂടുതൽ തവണ കിരീടം നേടിയത് ഈ രാജ്യങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യ വീണ്ടും ഹോക്കി ലോകകപ്പിന് വേദിയാകുന്നു. ജനുവരി 13 മുതൽ 29 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലും റൂർക്കേലയിലെ ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിലുമാണ് മത്സരം. ഹോക്കി ലോകകപ്പിന് ഏകദേശം ഒരാഴ്ച മുമ്പ് നെതർലൻഡ്‌സ് പുരുഷ ഹോക്കി ടീം ബുധനാഴ്ച ഒഡീഷയിലെത്തി.

Most wins | ഹോക്കി ലോകകപ്പിന് രാജ്യം വീണ്ടും വേദിയാകുന്നു; ഇന്ത്യ ചാംപ്യന്മാരായത് ഒരു തവണ മാത്രം; കൂടുതൽ തവണ കിരീടം നേടിയത് ഈ രാജ്യങ്ങൾ

നേരത്തെ, ഇന്ത്യൻ പുരുഷ ഹോക്കി ടീം ഡിസംബർ 27 ന് ഒഡീഷയിൽ എത്തിയിരുന്നു. 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഈ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. പുരുഷ ഹോക്കി ലോകകപ്പ് തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പ് മത്സരത്തിന്റെ പതിനഞ്ചാമത് എഡിഷനാണ് ഇത്.

പാകിസ്താൻ ഏറ്റവും വിജയകരമായ ടീം

പുരുഷന്മാരുടെ ഹോക്കി ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ നടക്കുന്നു. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷനാണ് ഇത് സംഘടിപ്പിക്കുന്നത്. 51 വർഷം മുമ്പ് 1971 ലാണ് ഹോക്കി ലോകകപ്പ് ആദ്യമായി നടന്നത്. മത്സരത്തിലെ ഏറ്റവും വിജയകരമായ ടീമാണ് പാകിസ്താൻ. അവർ നാല് തവണ ലോക ഹോക്കി ചാമ്പ്യന്മാരായിട്ടുണ്ട്.

ഒരു തവണ ഇന്ത്യ കിരീടം നേടി

മൂന്ന് വീതം കിരീടങ്ങളുമായി നെതർലൻഡ്‌സും ഓസ്‌ട്രേലിയയുമാണ് തൊട്ടുപിന്നിൽ. ഇന്ത്യയും ബെൽജിയവും ഓരോ തവണ വീതം കിരീടം നേടിയിട്ടുണ്ട്. 2023ലെ ഹോക്കി ലോകകപ്പിന് യോഗ്യത നേടിയ 16 ടീമുകൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ജനുവരി 13 ന് അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഓസ്‌ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയ്ൽസ്, ഇന്ത്യ-സ്പെയിൻ എന്നീ ടീമുകൾ അതേ ദിവസം ഏറ്റുമുട്ടും.

Keywords:  Latest-News, News, Sports, Hockey, India, Pakistan, World Cup, Odisha, Winner, Top-Headlines, India, National, Countries with most wins in history of Men's Hockey World Cup.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia