കൊറോണയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടികളും ദിവസ വേതനക്കാരും ഉള്‍പ്പെടെ 4000 ആളുകള്‍ക്ക് സഹായമെത്തിച്ച് വീണ്ടും സച്ചിന്‍
May 9, 2020, 17:11 IST
മുംബൈ: (www.kvartha.com 09.05.2020) കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ മുംബൈയില്‍ ദിവസ വേതനക്കാരും കുട്ടികളും ഉള്‍പ്പെടെ 4000 ആളുകള്‍ക്ക് സഹായ ഹസ്തവുമായി വീണ്ടും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന 4000 പേര്‍ക്കാണ് സച്ചിന്‍ സഹായം എത്തിച്ചത്.
Keywords: Coronavirus: Sachin Tendulkar provides financial help to 4000 underprivileged families amid lockdown, News, Sports, Cricket, Sachin Tendulkar, Twitter, Compensation, National.
എച്ച്‌ഐ5 (ഒശ5) യൂത്ത് ഫൗണ്ടഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്. ഫൗണ്ടേഷന്‍ സച്ചിന്റെ സഹായത്തിന് നന്ദിയറിയിച്ച് നടത്തിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പരസ്യമായത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും സച്ചിന്റെ കരുതല്‍ കൊണ്ട് 4000 പേര്‍ക്ക് സഹായമെത്തിച്ചതായി ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു.
'കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനു കഴിയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നന്ദി. കോവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 4000 പേര്‍ക്ക് സഹായമെത്തിച്ചു. വളര്‍ന്നു വരുന്ന ഈ കായികതാരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു. ലിറ്റില്‍ മാസ്റ്റര്‍' ഫൗണ്ടേഷന്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ കുറിപ്പ് റീട്വീറ്റ് ചെയ്ത സച്ചിന്‍, ഫൗണ്ടേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. 'ദിവസ വേതനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള എച്ച്‌ഐ5 ടീമിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍' സച്ചിന്‍ കുറിച്ചു.
കൊറോണ വൈറസ് വ്യാപനം നിമിത്തം ബുദ്ധിമുട്ടുന്ന മുംബൈയിലെ ജനങ്ങള്‍ക്ക് സച്ചിന്‍ സഹായമെത്തിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു. ഒരു മാസത്തേക്ക് 5000 പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുത്ത വിവരം അപ്നാലയ എന്ന എന്‍ജിഒയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്.
'കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനു കഴിയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നന്ദി. കോവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 4000 പേര്‍ക്ക് സഹായമെത്തിച്ചു. വളര്‍ന്നു വരുന്ന ഈ കായികതാരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു. ലിറ്റില്‍ മാസ്റ്റര്‍' ഫൗണ്ടേഷന്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ കുറിപ്പ് റീട്വീറ്റ് ചെയ്ത സച്ചിന്‍, ഫൗണ്ടേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. 'ദിവസ വേതനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള എച്ച്‌ഐ5 ടീമിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍' സച്ചിന്‍ കുറിച്ചു.
കൊറോണ വൈറസ് വ്യാപനം നിമിത്തം ബുദ്ധിമുട്ടുന്ന മുംബൈയിലെ ജനങ്ങള്‍ക്ക് സച്ചിന്‍ സഹായമെത്തിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു. ഒരു മാസത്തേക്ക് 5000 പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുത്ത വിവരം അപ്നാലയ എന്ന എന്‍ജിഒയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്.
Keywords: Coronavirus: Sachin Tendulkar provides financial help to 4000 underprivileged families amid lockdown, News, Sports, Cricket, Sachin Tendulkar, Twitter, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.