കോപ്പയിലെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം

 


ന്യൂ ജേഴ്‌സി: (www.kvartha.com 26.06.2016) കോപ്പയില്‍ തിങ്കളാഴ്ച കലാശപ്പോര്. മെസ്സിയെന്ന ആയുധം ഉപയോഗിച്ച് 23 വര്‍ഷം അകന്ന് നില്‍ക്കുന്ന കിരീടത്തില്‍ മുത്തമിടാന്‍ അര്‍ജന്റീനയും കഴിഞ്ഞ വര്‍ഷത്തെ പോലെ ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്താന്‍ ചിലിയും ഒരുങ്ങിക്കഴിഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന വാശിയേറിയ കലാശപ്പോരിന് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ കാണികള്‍ക്ക് ഫുട്‌ബോളിന്റെ മാസ്മരിക കാഴ്ചയാകും സമ്മാനിക്കുക. കഴിഞ്ഞ തവണ അര്‍ജന്റീന- ചിലി ഫൈനലില്‍ കളിസമനിലയിലായതോടെ അവസാനം ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ കീഴടക്കി ചിലി ചരിത്രത്തിലാദ്യമായി കോപയില്‍ മുത്തമിട്ടു.

ഒരു നൂറ്റാണ്ടിനിടെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ 14 തവണ അര്‍ജന്റീന ചാമ്പ്യന്മാരായി. എന്നാല്‍ അവസാനമായി 1993ലാണ് കോപ്പ കിരീടം സ്വന്തമാക്കിയത്. ലയണല്‍ മെസിയെന്ന ഇതിഹാസത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ലോക റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീന ഇത്തവണ ഫൈനലിലെത്തിയത്. തന്റെ ക്ലബായ ബാഴ്‌സലോണക്ക് നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്തെ മെസ്സിക്ക് അര്‍ജന്റീനക്കൊപ്പം ഒരു മേജര്‍ കിരീടം ഇതുവരെ നേടാനാടിട്ടില്ല.

അതേസമയം സെമി ഫൈനലില്‍ പരുക്കേറ്റ അര്‍ജന്റീനയുടെ എസ്‌ക്വല്‍ ലവെസിയും എയ്ഞ്ചല്‍ ഡി മരിയയും കളിക്കാനിറങ്ങാത്തത് അവര്‍ക്ക് തിരിച്ചടിയാകും.
കോപയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷം കിരീടമുയര്‍ത്തിയ ചിലി ഇത്തവണ അത് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. ഒരു വന്‍ കുതിപ്പ് നടത്തിയ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ചിലി കിരീടപ്പോരാട്ടത്തിന് എന്തുകൊണ്ടും തങ്ങള്‍ അര്‍ഹരാണെന്ന് തെളിയിച്ചു.

ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസ്, ആര്‍തുറോ വിദാല്‍, എഡ്വാര്‍ഡ് വര്‍ഗാസ് എന്നിങ്ങനെ മികച്ച താര നിര ചിലിക്കുണ്ട്. മെസിയെ തടയിടാന്‍ കഴിഞ്ഞാല്‍ ജയിച്ചുകയറാമെന്ന് കണക്കുകൂട്ടലിലാണ് ചിലി. കാണികള്‍ കാത്തിരിക്കുന് ആനിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.
കോപ്പയിലെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം

Keywords:America, Argentina,   Chile,    Football,  Leonal Messi, Sports, Copa America, Final,  Argentina vs Chile, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia