ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 03.06.2016 ) കോപ്പ അമേരിക്ക നൂറാം വാര്‍ഷികാഘോഷ ടൂര്‍ണമെന്റിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍. സാന്റാക്ലാരയിലെ ലൂയിസ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.എസ്.എയും കൊളംബിയയും ഏറ്റുമുട്ടുന്നതോടെ കാത്തിരിപ്പിന് അറുതിയാകും. ലോകകപ്പിലൂടെ പൂര്‍വ പ്രതാപത്തിന്റെ മിന്നലാട്ടം തിരിച്ചുപിടിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പയില്‍ നാലു കളിയില്‍ ഒറ്റ ഗോളുമായി മങ്ങിപ്പോയിരുന്നു കൊളംബിയ.
കൊളംബിയ കരുത്ത് വീണ്ടെടുത്താല്‍ അതിവേഗ ഫുട്‌ബോളിന്റെ ആവേശക്കാഴ്ചയോടെയാകും കോപ്പയുടെ തുടക്കം. കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാനാണ് അമേരിക്കയുടെ ശ്രദ്ധാകേന്ദ്രം. യു.എസ് കോച്ചെന്ന നിലയില്‍ തനിക്കിത് ജീവന്‍മരണ പോരാട്ടമാണെന്ന് ക്ലിന്‍സ്മാനറിയാം.
പണി നഷ്ടമാകാതിരിക്കാന്‍ മുന്‍ ജര്‍മന്‍ കോച്ചിന് മികച്ച തന്ത്രങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും. അതിഥികളായെത്തുന്നവരില്‍ ആതിഥേയരായ അമേരിക്കയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ളവര്‍ സെമി ഫൈനല്‍ ഉറപ്പിക്കാവുന്ന കരുത്തുറ്റ സംഘങ്ങളാണ്.
Keywords: America, Football, Football Player, Brazil, Kaliforniya, Colombia, U.S, World Cup, Sports, Mexico, Copa America, Football tournament.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.