റൊണാള്‍ഡോയുടെ ജഴ്‌സി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം; താരത്തിന് ഇഷ്ടപ്പെട്ട നമ്പറില്‍ തന്നെ കളത്തിലിറങ്ങുമെന്ന് മാഞ്ചെസ്റ്റര്‍
Sep 3, 2021, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഞ്ചെസ്റ്റര്‍: (www.kvartha.com 03.09.2021) മാഞ്ചെസ്റ്റര്‍ യുനൈറ്റഡിലെത്തുന്ന പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തന്റെ പ്രശസ്തമായ ജഴ്‌സിയില്‍ തന്നെ തിളങ്ങാം. 2021-22 പ്രീമിയര്‍ ലീഗ് സീസണില്‍ സൂപെര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്കേറ്റവും ഇഷ്ടപ്പെട്ട 7-ാം നമ്പര്‍ ജഴ്‌സിയില്‍ തന്നെ കളത്തിലിറങ്ങുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കി.
കാലയളവില്‍ കളിച്ച അതേ നമ്പര്‍ ജഴ്‌സി തന്നെ 2-ാം വരവില്‍ പോര്‍ചുഗീസ് താരത്തിന് നല്‍കുന്നതായി ക്ലബ് വിശദീകരിച്ചു. സെപ്റ്റംബര്‍ 11 ശനിയാഴ്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരായ ഹോം മത്സരത്തിലായിരിക്കും യുനൈറ്റഡിലെ റൊണാള്‍ഡോയുടെ തിരിച്ചുവരവെന്ന് ക്ലബ് സൂചന നല്‍കി. ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ജഴ്‌സി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് യുനൈറ്റഡ് വിരാമമിട്ടത്.
ക്രിസ്റ്റ്യാനോക്ക് 7-ാം നമ്പര്‍ ലഭിക്കുന്നതോടെ യുറഗ്വായ് താരം എഡിന്‍സണ്‍ കവാനി 21-ാം നമ്പര്‍ കുപ്പായത്തിലേക്ക് മാറും. ദേശീയ ടീമില്‍ കവാനി 21-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് കളിക്കുന്നത്. മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന്റെ ചരിത്രത്തില്‍ 7-ാം നമ്പര്‍ ജഴ്‌സിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇതിഹാസ താരങ്ങളായ ജോര്‍ജ് ബെസ്റ്റ്, ബ്രയാന്‍ റോബ്‌സണ്‍, എറിക് കന്‍േറാണ, ഡേവിഡ് ബെകാം എന്നിവരാണ് റോണോക്ക് മുമ്പ് ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞിരുന്നത്.
ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ നിന്നും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ തന്റെ സ്വന്തം കളിമുറ്റമായ ഓള്‍ഡ്ട്രാഫോഡില്‍ തിരിച്ചെത്തിയ റൊണാള്‍ഡോയുടെ മാറ്റത്തിന്റെ വാര്‍ത്ത ഇന്‍ഗ്ലന്‍ഡില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ചുകന്ന ചെകുത്താന്‍മാര്‍ക്കായി 292 മത്സരം കളിച്ച റൊണാള്‍ഡോ 118 ഗോളുകള്‍ നേടിയിരുന്നു. പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് അടക്കം 9 കിരീടങ്ങളും സ്വന്തമാക്കി.
Keywords: News, World, International, Sports, Cristiano Ronaldo, Trending, Confirmed: Cristiano Ronaldo To Wear Number 7 Jersey At Manchester United, Cavani Moves To 21𝙉𝙤𝙬 it's official 😍
— Manchester United (@ManUtd) September 2, 2021
7️⃣ @Cristiano#MUFC | #RonaldoReturns
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

