രാജ്യമൊന്നടങ്കം ആഹ്ലാദത്താല്‍ ഹര്‍ഷാരവം മുഴക്കുന്ന നിമിഷമാണിത്; ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ താരത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Aug 7, 2021, 20:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.08.2021) ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യയ്ക്ക് ആദ്യ സ്വര്‍ണം നേടിത്തന്ന നീരജ് ചോപ്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. രാജ്യമൊന്നടങ്കം ആഹ്ലാദത്താല്‍ ഹര്‍ഷാരവം മുഴക്കുന്ന നിമിഷത്തില്‍ ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ താരത്തിന് അഭിനന്ദനങ്ങള്‍ എന്നാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുകില്‍ കുറിച്ചത്.
രാജ്യമൊന്നടങ്കം ആഹ്ലാദത്താല്‍ ഹര്‍ഷാരവം മുഴക്കുന്ന നിമിഷമാണിത്. അത്‌ലറ്റിക്‌സില്‍ ഇന്‍ഡ്യയുടെ ആദ്യത്തെ ഒളിംപിക്‌സ് ഗോള്‍ഡ് മെഡല്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ നീരജ് ഇന്‍ഡ്യയുടെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂര്‍വം അഭിനന്ദനങ്ങള്‍ നേരുന്നു.
Keywords: CM Congrats Neeraj Chopra, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Facebook Post, Sports, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

