ന്യൂസിലാന്‍ഡ് മുന്‍ ക്രികെറ്റ് താരം ക്രിസ് കെയിന്‍സ് ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്
Aug 10, 2021, 19:26 IST
ADVERTISEMENT
കാന്‍ബറ: (www.kvartha.com 10.08.2021) ന്യൂസിലാന്‍ഡ് മുന്‍ ക്രികെറ്റ് താരം ക്രിസ് കെയിന്‍സ് ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. ആസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വെച്ച് കഴിഞ്ഞ ആഴ്ചയില്‍ കെയിന്‍സ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും തുടര്‍ന്ന് ആസ്ട്രേലിയയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും താരത്തെ ഉടന്‍ സിഡ്നിയിലെ സ്പെഷ്യല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപോര്‍ടില്‍ പറയുന്നു.
51കാരനായ ക്രിസ് കെയിന്‍സ് ഇതിനോടകം തന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായെങ്കിലും ചിക്തസയോട് അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ് വിവരം. ഏകദിന ക്രികെറ്റിലെ എക്കാലത്തേയും മികച്ച ആള്റൗന്ഡര്മാരിലൊരാളായി കരുതുന്ന കെയിന്‍സ് 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
2006ലാണ് കെയിന്‍സ് വിരമിച്ചത്. തുടര്‍ന്ന് ഇന്‍ഡ്യന്‍ ക്രികെറ്റ് ലീഗില്‍ കളിച്ച കെയിന്‍സ് വാതുവെപ്പ് വിവാദത്തില്‍ അകപ്പെട്ടിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ട കെയിന്‍സ് ബസ് ക്ലീനിങ് ജോലിചെയ്യുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Keywords: Chris Cairns on life support after collapsing in Australia: Report, Australia, News, Report, Cricket, Sports, Hospital, Treatment, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

