പുജാരയുടെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ പൊരുതുന്നു

 


  പുജാരയുടെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ പൊരുതുന്നു
മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍  ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറിയുടെ മികവില്‍ ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 266 റണ്‍സെടുത്തു. ഒന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ പുജാര മുംബൈയില്‍ 114 റണ്‍സുമായി ക്രീസിലുണ്ട്. 60 റണ്‍സുമായി ആര്‍ അശ്വിനാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പുജാരയുടെയും അശ്വിന്റെയും പോരാട്ടമാണ് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഒരു ഘട്ടത്തില്‍ ആറിന്  169 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 279 പന്തില്‍ 10 ഫോറുകളോടെയാണ് മൂന്നാമനായി ഇറ ങ്ങിയ പുജാരയുടെ സെഞ്ച്വറി. അശ്വിന്‍ 84 പന്തില്‍ ഒന്‍പത് ഫോറുകളോടെയാണ് 60 റണ്‍സെടുത്തത്.

വിരേന്ദര്‍ സെവാഗ് (30), എം എസ് ധോണി (29),വിരാട് കോലി (19), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(8), ഗൗതം ഗംഭീര്‍(4) ,യുവരാജ് സിങ്(0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. മോണ്ടി പനേസര്‍ നാല് വിക്കറ്റെടുത്തു. ഇന്ത്യ ഉമേഷ് യാദവിന് പകരം ഹര്‍ഭജന്‍ സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി.

SUMMARY: Cheteshwar Pujara cracked his second consecutive Test century as India recovered from a precarious situation to restore the balance in the second cricket Test against England on Friday.

Key Words: Cheteshwar Pujara , Test century , India , Ccricket , Test , England , Pujara, Double century, Wankhede Stadium , Ravichandran Ashwin , Pujara and Ashwin, Gautam Gambhir,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia