SWISS-TOWER 24/07/2023

Resigned | ഫിറ്റ്‌നസ് ഇല്ലാത്ത ഇന്‍ഡ്യന്‍ പുരുഷ ക്രികറ്റ് ടീം താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വിവാദത്തിലായതിന് പിന്നാലെ സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ചേതന്‍ ശര്‍മ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പൂര്‍ണമായും ഫിറ്റ്‌നസ് ഇല്ലാത്ത ഇന്‍ഡ്യന്‍ പുരുഷ ക്രികറ്റ് ടീം താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവാണെന്നത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി വിവാദത്തിലായ മുന്‍ ഇന്‍ഡ്യന്‍ താരം ചേതന്‍ ശര്‍മ, ഇന്‍ഡ്യന്‍ ടീം സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.

ബിസിസിഐ സെക്രടറി ജയ് ഷായ്ക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. ജയ് ഷാ രാജിക്കത്ത് സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു. ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളികാമറ അന്വേഷണത്തിലാണ് (സ്റ്റിങ് ഓപറേഷന്‍) ഇന്‍ഡ്യന്‍ ടീമിലെ അണിയറക്കഥകള്‍ ചേതന്‍ ശര്‍മ പരസ്യമാക്കിയത്.
Aster mims 04/11/2022

Resigned | ഫിറ്റ്‌നസ് ഇല്ലാത്ത ഇന്‍ഡ്യന്‍ പുരുഷ ക്രികറ്റ് ടീം താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വിവാദത്തിലായതിന് പിന്നാലെ സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ചേതന്‍ ശര്‍മ

ശര്‍മയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദമായിരുന്നു. ചേതന്‍ ശര്‍മയുടെ അനവസരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ബിസിസിഐയ്ക്കും രസിച്ചില്ല. ഈ വെളിപ്പെടുത്തലുകള്‍ ഇന്‍ഡ്യന്‍ ടീമും സെലക്ടര്‍മാരും തമ്മിലും മാധ്യമങ്ങളുമായുമുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയാണ് ബിസിസിഐയ്ക്ക്. ഇതിനിടെയാണ് ചേതന്‍ ശര്‍മയുടെ രാജി.

ആദ്യ വട്ടം ചീഫ് സെലക്ടറെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ചേതന്‍ ശര്‍മയെ, കഴിഞ്ഞ മാസമാണ് ബിസിസിഐ വീണ്ടും അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചത്. എന്നാല്‍, ഒരു സ്വകാര്യ ടിവി ചാനലുമായി നടത്തിയ സംഭാഷണത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന് വിനയാവുകയായിരുന്നു.

Keywords: Chetan Sharma steps down as chief selector, New Delhi, News, Cricket, Controversy, Resignation, Report, National, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia