അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്

 


ADVERTISEMENT

മുംബൈ: (www.kvartha.com 03.04.2019) ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തില്‍ മുംബൈയുടെ 171 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 33 റണ്‍സ് എടുക്കുന്നതിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. ടീം സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ റായുഡുവാണ് ആദ്യം പുറത്തായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. ബ്രെന്‍ഡന്‍ഹോഫിനായിരുന്നു വിക്കറ്റ്.

രണ്ടാം ഓവര്‍ എറിയാനെത്തിയ മലിംഗ ആദ്യപന്ത് തന്നെ നോബോള്‍ എറിഞ്ഞു. ഫ്രീ ഹിറ്റില്‍ ഫോര്‍ അടിച്ച വാട്‌സണ്‍ അടുത്ത പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 33ല്‍ നില്‍ക്കെ റെയിനയും മടങ്ങി. ബ്രെന്‍ഡന്‍ഹോഫിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച റെയിനയെ ബൗണ്ടറി ലൈനിനരികില്‍ കിടിലന്‍ ക്യാച്ചിലൂടെ പൊള്ളാര്‍ഡ് തിരിച്ചയക്കുകയായിരുന്നു.

കഴിഞ്ഞ കളികളില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് മുംബൈ ഇന്ന് ഇറങ്ങിയത്. ബൗളര്‍ മക്ലനാഘനെ പുറത്തിരുത്തിരുത്തിയാണ് ബ്രെന്‍ഡന്‍ഹോഫിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അവസാന വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലാണ് ചെന്നൈ. ക്യാപ്റ്റന്‍ ധോണിയും ജാദവുമാണ് ക്രീസിലുള്ളത്.

അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്

ടോസ് നേടി മുംബൈയെ ബാറ്റിംഗിനയച്ച ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. റണ്‍ വഴങ്ങുന്നതില്‍ ചെന്നൈ ബൗളര്‍മാര്‍ പിശുക്ക് കാട്ടിയെങ്കിലും അവസാന ഓവറില്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്താടിയതോടെ ഒരു ഘട്ടത്തില്‍ 140നുള്ളില്‍ അവസാനിക്കുമെന്ന് കരുതിയ സ്‌കോര്‍ 170 ലെത്തി. അവസാന ഓവര്‍ എറിയാനെത്തിയ ബ്രാവോയെ തലങ്ങും വിലങ്ങുമാണ് പറത്തിയത്. 29 റണ്‍സാണ് താരം ലാസ്റ്റ് ഓവറില്‍ വിട്ടുകൊടുത്തത്.

അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്

അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്

അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്

അവസാന ഓവറില്‍ ബ്രാവോയെ വാരിയലക്കി പൊള്ളാര്‍ഡും ഹര്‍ദികും; ചെന്നൈയ്ക്ക് ലക്ഷ്യം 171, മറുപടി ബാറ്റിംഗിന് തകര്‍ച്ചയോടെ തുടക്കം, കിടിലന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്


Keywords:  India, National, News, Sports, Cricket, IPL, Chennai Super Kings, Mumbai Indians, Mumbai, Rohit Sharma, Dhoni, Chennai Super Kings Lose Openers Early In Chase Of 171 Against Mumbai Indians

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia