ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗൗതം ഗംഭീറിനെയും യുവരാജ് സിംഗിനെയും ഒഴിവാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അഞ്ച് താരങ്ങള്‍ ടീമിലിടം നേടി. ശിഖര്‍ ധവാനും മുരളി വിജയും ആണ് ഓപ്പണര്‍മാര്‍.

ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റൈയ്‌ന, ആര്‍. അശ്വിന്‍, മുരളി വിജയ് എന്നിവരാണ് ടീമിലെത്തിയ ചെന്നൈ താരങ്ങള്‍. ദിനേശ് കാര്‍ത്തിക്കും ഇര്‍ഫാന്‍ പഠാനും ഉമേഷ് യാദവും ടീമില്‍ തിരികെയെത്തി.

നേരത്തേ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ ടീമില്‍നിന്നാണ് സന്ദീപ് പാട്ടീലിന്റെനേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ അന്തിമ ടീമിനെ തിരഞ്ഞെടുത്തത്.

ടീം: എം.എസ്.ധോണി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, അമിത് മിശ്ര, വിനയ് കുമാര്‍.
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
Key Words: Mahendra Singh Dhoni (captain), Shikhar Dhawan, Virat Kohli, Suresh Raina, Dinesh Karthik, Murali Vijay, Rohit Sharma, Ravindra Jadeja, R Ashwin, Irfan Patan, Umesh Yadav, Bhuvneshwar Kumar, Ishant Sharma, Amit Mishra, Vinay Kumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia