ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍; കിഡംബി ശ്രീകാന്തിന് വെള്ളി

 



മഡ്രിഡ്: (www.kvartha.com 20.12.2021) ലോക ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്‍ഡ്യന്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളി. ഞായറാഴ്ച നടന്ന ഫൈനലില്‍ സിംഗപുരിന്റെ 22-ാം റാങ്കുകാരന്‍ ലോഹി കിയാന്‍ യൂവിനോട് പരാജയപ്പെട്ടതോടെ 14-ാം റാങ്കുകാരനായ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 15-21, 22-20. 

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍; കിഡംബി ശ്രീകാന്തിന് വെള്ളി


ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്. എന്നാല്‍ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരം എന്ന റെകോര്‍ഡ് ശ്രീകാന്ത് സ്വന്തമാക്കി. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്‍ഡ്യന്‍ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.

ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (2114, 2111) കീഴടക്കിയ ജപാന്‍ താരം അകാനെ യമാഗൂചി വനിതാ സിംഗിള്‍സ് കിരീടം നേടി. ഇന്‍ഡ്യയുടെ തന്നെ ലക്ഷ്യ സെനിനെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്.

പ്രകാശ് പദുകോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്കുശേഷം ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ പുരുഷ താരവുമാണ് ശ്രീകാന്ത്.

Keywords:  News, World, India, Badminton, Badminton Championship, Sports, Player, BWF World Championships final, Kidambi Srikanth vs Loh Kean Yew: Srikanth gets silver, loses to Loh in the final
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia