Faith Kipyegon | ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ഉജ്വല പ്രകടനവുമായി കെനിയയുടെ ഫെയ്ത് കിപ്യഗോണ്‍
Jul 19, 2022, 18:36 IST
ഒറിഗണ്‍ (യുഎസ്എ): (www.kvartha.com) ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ഉജ്വല പ്രകടനവുമായി കെനിയയുടെ ഫെയ്ത് കിപ്യഗോണ്‍. 1500 മീറ്ററില്‍ 3 മിനുറ്റ് 52.96 സെകന്‍ഡില്‍ ഓടിയെത്തിയാണ് ഫെയ്ത് ലോകചാംപ്യന്‍ഷിപിലെ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്.
ഈയിനത്തില്‍ എത്യോപ്യയുടെ ഗുദഫ് സെഗെ വെള്ളിയും ബ്രിടന്റെ ലോറ മുയിര്‍ വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും 1500 മീറ്ററില്‍ ഫെയ്ത് കിപ്യഗോണിനായിരുന്നു സ്വര്‍ണം. ഒളിംപിക്‌സിലും ലോകചാംപ്യന്‍ഷിപിലുമായി 1500 മീറ്ററില്‍ നാല് സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് ഫെയ്ത്. 2017 ലോകചാംപ്യന്‍ഷിപില്‍ സ്വര്‍ണവും 2019ല്‍ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്.
ട്രിപിള്‍ ജംപില്‍ വെനസ്വേലയുടെ യൂലിമാര്‍ റോജാസ് തുടര്‍ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ് സ്വര്‍ണം നേടി ഉജ്വല പ്രകടനം കാഴ്ചവച്ചിരുന്നു. 15.47 മീറ്റര്‍ ദൂരമാണ് യൂലിമാര്‍
ചാടിയത്.
ലോക അത്ലറ്റിക്സിലെ പ്രമുഖരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്. ഇന്‍ഡ്യയുടെ പ്രധാനപ്രതീക്ഷയും നീരജിലാണ്. 2017ലെ ലോക ചാംപ്യന്‍ ജര്‍മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപില്‍ നിന്ന് പിന്‍മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പിക്കാം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് സീസണില്‍ മികച്ച ദൂരത്തിനുടമ. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നീരജ്.
Keywords: Brilliant Faith Kipyegon storms to emphatic women's 1,500m gold at World Championships, America, News, Sports, Gold, Winner, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.