Video | ബ്രിജ് ഭൂഷണ്‍ സിംഗ് പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു; വീഡിയോ

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റാഞ്ചിയില്‍ നടന്ന അന്‍ഡര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം.
Aster_MIMS

പ്രായപരിധി കഴിഞ്ഞുവെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുസ്തി താരത്തെ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇത് ചോദ്യം ചെയ്തതോടെ ബ്രിജ് ഭൂഷണ്‍ സിംഗ് പൊതുവേദിയില്‍ വെച്ച് താരത്തെ പരസ്യമായി മുഖത്തടിക്കുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം. 

Video | ബ്രിജ് ഭൂഷണ്‍ സിംഗ് പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു; വീഡിയോ


പ്രായപരിധി കടന്നതിന്റെ പേരില്‍ കായികതാരത്തെ ആദ്യം അയോഗ്യനാക്കിയിരുന്നു. എന്നാല്‍ താരം അപീല്‍ നല്‍കി. ഇതും തള്ളിയതോടെയാണ് വേദിയിലിരുന്ന ബ്രിജ് ഭൂഷണ്‍ അടുത്തെത്തി താരത്തിനോട്  തര്‍ക്കിക്കുകയായിരുന്നു. ഇതിനൊടുവിലായിരുന്നു മര്‍ദനം. 

ഈ സംഭവത്തില്‍ ബ്രിജ് ഭൂഷണ്‍ മാപ്പ് പറയണമെന്ന് ഗുസ്തി താരങ്ങള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അതേസമയം, ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്.

Keywords:  News,National,India,New Delhi,Video,Social-Media,Wrestling,attack, Sports, Brijbhushan Sharan Singh slaps wrestler in public-Watch
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia