ഒസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വിരമിക്കല്‍ കാര്യം ട്വിറ്ററിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത് ഔദ്യോഗിക പ്രഖ്യാപനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

യാത്രകളുടെ സമ്മര്‍ദ്ദം താങ്ങാന്‍ ശരീരത്തിനും മനസിനും കഴിയുന്നില്ല. വിരമിക്കാന്‍ യോജിച്ച സമയം ഇതാണ്. 13 വര്‍ഷങ്ങള്‍ മറക്കാനാവാത്തതാണ്. തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അദ്ദേഹം 2010 ല്‍ വിരമിച്ചിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും ട്വന്റി 20 യിലും മാത്രം കളിച്ചുവരികയായിരുന്നു. 220 ഏകദിന മത്സരങ്ങളില്‍നിന്ന് 380 വിക്കറ്റുകളും 25 ട്വന്റി 20 കളില്‍നിന്ന് 28 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 76 കളികളില്‍ നിന്നായി 310 വിക്കറ്റ് ബ്രെറ്റ് ലീ നേടിയിട്ടുണ്ട്.

Keywords:  Brett Lee, Retires, International cricket, Sports
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia