കളിക്കിടെ ഫൗള്‍ വിളിച്ച റഫറിയെ ഇടിച്ചുവീഴ്ത്തി തലക്കുപിന്നില്‍ ആഞ്ഞുതൊഴിച്ച ബ്രസീല്‍ താരം അറസ്റ്റില്‍, വീഡിയോ
Oct 6, 2021, 10:01 IST
സാവോപോളോ: (www.kvartha.com 06.10.2021) കളിക്കിടെ ഫൗള്‍ വിളിച്ച റഫറിയെ ഇടിച്ചുവീഴ്ത്തി തലക്കുപിന്നില്‍ ആഞ്ഞുതൊഴിച്ച ബ്രസീല്‍ താരം അറസ്റ്റില്‍. സാവോപോളാ ആര്‍ എസ് താരം വില്യം റിബെയ്‌റോയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രസീലിലെ ആറാം ഡിവിഷന്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപിനിടെയാണ് സംഭവം.
ഗൗറാനിക്കെതിരായ കളിയില്‍ സാവോപോളാ ആര്‍ എസ് ഒരു ഗോളിന് പിന്നിട്ടുനില്‍ക്കെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു അപ്രതീക്ഷിത നീക്കം. തനിക്കെതിരെ ഫൗള്‍ വിളിച്ച റഫറിയെ ഇടിച്ചുവീഴ്ത്തി കളിക്കളത്തിലിട്ട റിബെയ്‌റോ തലക്കുപിന്നില്‍ ആഞ്ഞുതൊഴിക്കുകയായിരുന്നു. വീണ്ടും ചവിട്ടാനാഞ്ഞ താരത്തെ മറ്റു കളിക്കാര്‍ ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
തലയില്‍ ചവിട്ടേറ്റ് മൈതാനത്ത് അബോധാവസ്ഥയിലായ റഫറി റോഡ്രീഗോ ക്രിവെലാറോയെ ആശുപത്രിയിലേക്ക് മാറ്റി. ക്രിവെലാറോ അനക്കമില്ലാതെ കിടന്നതോടെ അടിയന്തര സഹായവുമായി വൈദ്യസംഘം മൈതാനത്തെത്തുകയും പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ റിബെയ്‌റോയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ച സാവോപോളാ ആര്‍ എസ് ക്ലബ് അധികൃതര്‍ റഫറിയുടെ കുടുംബത്തോടും ഫുട്‌ബോള്‍ ലോകത്തോടും ക്ഷമചോദിച്ചു.
Keywords: News, World, International, Football, Football Player, Attack, Sports, Arrested, Hospital, Treatment, Brazilian Footballer Arrested After Leaving Referee Unconscious In AttackLance mais detalhado da agressão de William Ribeiro ao árbitro Rodrigo Crivellaro.
— FutebolNews (@realfutebolnews) October 5, 2021
Percebem que, após agredir o árbitro, William tentou agredir um jogador adversário.pic.twitter.com/itfQ0QnsFn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.