4 താരങ്ങള്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന് ആരോപണം; അര്‍ജെന്റീന- ബ്രസീല്‍ മത്സരം ഉപേക്ഷിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സാവോ പോളോ: (www.kvartha.com 06.09.2021) അര്‍ജെന്റീനയുടെ കളിക്കാര്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗന്‍ഡിലേക്ക് ഇറങ്ങിയതോടെ മത്സരം തടസപ്പെട്ടു. ഞായറാഴ്ച രാത്രി നടന്ന ബ്രസീലും അര്‍ജെന്റീനയും തമ്മിലുള്ള ദക്ഷിണ അമേരികന്‍ മേഖല ലോകകപ് യോഗ്യത മത്സരത്തിനിടെയാണ് നാടകീയ സംഭവം. അതോടെ അര്‍ജെന്റീന- ബ്രസീല്‍ ലോകകപ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു.
Aster mims 04/11/2022

പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജെന്റീനയുടെ 4 താരങ്ങള്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. എമിലാനോ മാര്‍ടിനെസ്, ഗിയോവനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ, എമി ബ്യൂന്‍ഡിയ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍, ബ്രസീല്‍ ഹെല്‍ത് ഏജന്‍സി അധികൃതരും ഫെഡറല്‍ പൊലീസും മൈതാനത്തിറങ്ങി, യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗന്‍ഡ് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുകെയില്‍നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന മാനദണ്ഡം താരങ്ങള്‍ ലംഘിച്ചെന്നായിരുന്നു പരാതി.

4 താരങ്ങള്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന് ആരോപണം; അര്‍ജെന്റീന- ബ്രസീല്‍ മത്സരം ഉപേക്ഷിച്ചു


എറെനേരം നീണ്ട അനിശ്ചിതത്വത്തിനും നിരവധി ചര്‍ച്ചകള്‍ക്കും ശേഷം മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇന്‍ഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ കളിക്കുന്ന ബ്രസീല്‍ ടീമിലെ 9 പേര്‍ ടീമിനൊപ്പമില്ലായിരുന്നു. തെക്കേ അമേരികയില്‍ പോയി തിരിച്ചു വന്നാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ് എന്നതിനാലാണ് ഇന്‍ഗ്ലിഷ് ക്ലബുകള്‍ താരങ്ങളെ വിട്ടുനല്‍കാതിരുന്നത്.

അര്‍ജെന്റീനയും അവരുടെ കളിക്കാരും ബ്രസീലിയന്‍ ഹെല്‍ത് പ്രോടോകോളുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീല്‍ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.

Keywords:  News, World, International, Sports, Argentina, Brazil, World Cup, Brazil v Argentina abandoned as health authorities invade pitch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia