ADVERTISEMENT
ബെലേ ഹൊറിസോണ്ടോ: (www.kvartha.com 10.11.2016) ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗഡ് മത്സരത്തില്‍ ക്ലാസിക് പോരാട്ടം. ലോക ഫുട്ബോളിലെ ഏറെ ആരാധകരുള്ള ലയണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ പോരാടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.15നാണ് ബ്രസീല്‍ - അര്‍ജന്റീന പോരാട്ടം.
തുടര്‍ച്ചയായി നാല് ജയങ്ങളുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം അര്‍ജന്റീന പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും നാല് സമനിലയുമായി പതിനാറ് പോയിന്റുമായി ആറാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനത്തുള്ളവര്ക്കെ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് യോഗ്യതയുണ്ടാകും. അര്‍ജന്റീനക്ക് നിലവിലെ അവസ്ഥയില്‍ ലോകകപ്പ് യോഗ്യതാ മാര്‍ക്കില്ല.
ഹോംഗ്രൗണ്ടില്‍ നടക്കുന്ന പോരിന് കോച്ച് ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ തയ്യാറെടുക്കുമ്പോള്‍ മെസിയിലാണ് സന്ദര്‍ശക നിരയുടെ പ്രതീക്ഷ. പരുക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മെസി ഉണ്ടായിരുന്നില്ല. അതിലൊന്നില്‍പോലും ജയിക്കാനുമായില്ല. ഇതുവരെ കളിച്ച 102 മത്സരങ്ങള്‍ ഇതില്‍ 39 മത്സരങ്ങളില്‍ ബ്രസീല്‍ ജയിച്ചു. അര്‍ജന്റീന 37 വിജയങ്ങള്‍ നേടി.
തുടര്‍ച്ചയായി നാല് ജയങ്ങളുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം അര്‍ജന്റീന പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും നാല് സമനിലയുമായി പതിനാറ് പോയിന്റുമായി ആറാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനത്തുള്ളവര്ക്കെ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് യോഗ്യതയുണ്ടാകും. അര്‍ജന്റീനക്ക് നിലവിലെ അവസ്ഥയില്‍ ലോകകപ്പ് യോഗ്യതാ മാര്‍ക്കില്ല.
Keywords: Leonal Messi, Football, Football, Argentina, Brazil, Sports, World Cup, Brazil and Argentina square off at Mineirao in World Cup qualifying.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.