ബൗളര്‍മാരുടെ കരുത്തുപോയി : സൗരവ് ഗാംഗുലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബൗളര്‍മാരുടെ കരുത്തുപോയി : സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തും ആക്രമണോത്സുകതയും നഷ്‌ടപ്പെട്ടതായി മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗതയില്‍ പന്തെറിയാനുളള കരുത്തും മനോഭാവവും നഷ്ടമായി മുനാഫ് പട്ടേലും സഹീര്‍ഖാനും ആദ്യകാലത്തെ അപേക്ഷിച്ച് പിന്നാക്കം പോവുകയാണ് ചെയ്‌തത്-ഗാംഗുലി പറഞ്ഞു.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍, പ്രത്യേകിച്ച് വിരാട് കോലി മികച്ച പ്രകടമാണ് നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി കോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ അഭാവം നികത്താന്‍ വിരാട് കോലി, മനോജ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് കഴിയും-ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഒരു ചടങ്ങിനിടെ വിദ്യാര്‍ത്ഥികളമായി സംവദിക്കുകയായിരുന്നു ഗാംഗുലി.

SUMMERY: Bowlers lost efficiency: Saurav Ganguly

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia