Enes Sipovic leaves KBFC | ബോസ്‌നിയന്‍ താരം എനസ് സിപോവിച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ബോസ്‌നിയന്‍ താരം എനസ് സിപോവിച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം വിട്ടു. പ്രതിരോധതാരമായ എനസിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. 31കാരനായ താരം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 14 മത്സരങ്ങളില്‍ കളിക്കുകയും ഒരു ഗോളും നേടിയിരുന്നു.
Aster_MIMS
 Enes Sipovic leaves KBFC | ബോസ്‌നിയന്‍ താരം എനസ് സിപോവിച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെ കുറിച്ചും അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപില്‍ നടക്കുമെന്നും പരിശീലകന്‍ ഇവാന്‍ വുകോമാനോവിച് സൂചന നല്‍കിയിരുന്നു. ഉദ്ഘാടന മത്സരം ഉള്‍പെടെ ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടും.

Keywords:   Bosnian footballer Enes Sipovic leaves Kerala Blasters, News, Kerala, Top-Headlines, Sports, Kerala Blasters, Football Player, Kochi, Stadium, Europe, Coach, Mohanbagan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia