വിജയവഴിയില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേര്‍സിന് ഇരട്ടി മൈലേജ് പകരാന്‍ രണ്ടു താരങ്ങള്‍ കൂടി കൊച്ചിയില്‍; സൈനിംഗ് ഉടനുണ്ടാവുമെന്ന് സൂചന
Jan 28, 2018, 13:19 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 28.01.2018) അരങ്ങേറ്റം കേമമാക്കിയ ഗുഡ്ജോണ്‍ ബാല്ഡ്വിന്സണിനു പിന്നാലെ രണ്ടു താരങ്ങള്‍കൂടി കേരളാ ബ്ലാസ്റ്റേര്‍സിലേക്ക്. ബ്ലാസ്റ്റേര്‍സ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി രണ്ടു താരങ്ങള്‍ കൊച്ചിയിലെത്തി. മുന്‍ കേരളാ ബ്ലാസ്റ്റേര്‍സ് താരം വിക്ടര്‍ പുള്‍ഗയും ബ്രസീലിയന്സൂപ്പര് താരം നില്മാറുമാണ് കൊച്ചിയിലെത്തിച്ചേര്ന്നത്.
ശനിയാഴ്ച്ച ഡെല്‍ഹി ഡൈനാമോസുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാന്‍ ഇരു താരങ്ങളും ഗാലറിയില്‍ ഉണ്ടായിരുന്നു. ഡല്‍ഹിക്കെതിരെ നേടിയ ജയത്തോടുകൂടി വീണ്ടും സെമിഫൈനല്‍ സ്വപ്നം സജീവമാക്കിയ ബ്ലാസ്റ്റേര്‍സിന് പുതിയ താരങ്ങളുടെ കടന്നുവരവ് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നില്മാറിനെ നാളെ തന്നെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സൈന്‍ ചെയ്യുമെന്നാണ് സൂചന. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നതിനാല്‍ പുള്‍ഗയും വൈകാതെ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Ernakulam, Kerala, News, Kerala Blasters, Transfer, Football Player, delhi dynamos, Galary, Pulga, Nilmar. Blasters Looking For New Transfer
Keywords: Kochi, Ernakulam, Kerala, News, Kerala Blasters, Transfer, Football Player, delhi dynamos, Galary, Pulga, Nilmar. Blasters Looking For New Transfer
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

