മത്സരശേഷം പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്വിമയെ താലോലിക്കുന്ന ഇന്‍ഡ്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

 


മൗന്‍ഡ് മോംഗനൂയി: (www.kvartha.com 06.03.2022) വനിത ലോകകപ്പ് ക്രികറ്റില്‍ പാകിസ്താന്‍ ഇന്‍ഡ്യയോട് 107 റണ്‍സിന് പരാജയപെട്ടിരുന്നു. എന്നാല്‍ മത്സരശേഷം ആരാധക ഹൃദയം കീഴടക്കിയത് ഇരുടീമിലെയും കളിക്കാരെയായിരുന്നില്ല. മറിച്ച് മത്സരശേഷം പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്വിമയെ ഇന്‍ഡ്യന്‍ താരങ്ങള്‍ താലോലിക്കുന്ന രംഗങ്ങളായിരുന്നു.

മത്സരശേഷം പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ മകള്‍ ഫാത്വിമയെ താലോലിക്കുന്ന ഇന്‍ഡ്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

മത്സര ശേഷം ബിസ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഏഴ് മാസം പ്രായമായ മകള്‍ ഇന്‍ഡ്യന്‍ താരം ഏകതാ ബിഷ്ടിന്റെ കൈകളിലായിരുന്നു. താരങ്ങള്‍ കുഞ്ഞിനെ കളിപ്പിക്കുകയും ഒപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഒരു കൈയില്‍ കുഞ്ഞും മറു കൈയില്‍ ക്രികറ്റ് കിറ്റുമായി കളിക്കളത്തിലറങ്ങിയ ബിസ്മ മറൂഫിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് കുഞ്ഞു പിറന്നപ്പോള്‍ ഇനി ക്രികറ്റ് ഗ്രൗന്‍ഡില്‍ ഒരു ജീവിതമില്ല എന്നു തീരുമാനിച്ചതായിരുന്നുവെന്ന് ബിസ്മ വ്യക്തമാക്കിയിരുന്നു.

വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കാനുള്ള വാക്കുകള്‍ വരെ ബിസ്മ മനസ്സില്‍ ഒരുക്കിവെച്ചിരുന്നു. എന്നാല്‍ അമ്മയുടേയും ഭര്‍ത്താവിന്റേയും പിന്തുണ താരത്തെ വീണ്ടും കളിക്കളത്തിലെത്തിക്കുകയായിരുന്നു. പാരന്റല്‍ സപോര്‍ട് പോളിസിയുമായി പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡും ബിസ്മയ്ക്കൊപ്പം നിന്നു.

'എന്റെ അമ്മയും മകളും എന്നോടൊപ്പം ഇവിടെയുണ്ട്. അതിനാല്‍ ഇതെനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. തിരിച്ചുവന്ന് ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമായിരുന്നു. എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -ബിസ്മ മഹ്റൂഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ കാഴ്ച വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. 2022 ലോകകപ്പില്‍ കളിക്കുന്ന എട്ട് അമ്മമാരില്‍ ഒരാളാണ് ബിസ്മ മറൂഫ്. അമ്മയായ ശേഷം അന്താരാഷ്ട്ര ക്രികറ്റിലേക്ക് തിരിച്ചെത്തുന്ന ആദ്യ പാകിസ്താന്‍ താരം കൂടിയാണ് അവര്‍.

Keywords: Bismah Maroof's daughter becomes a hit with Indian players after World Cup match: Watch, News, Sports, Cricket, Pakisthan, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia