World Cup | ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം; നവംബർ 2 ന് ഇന്ത്യ ഈ ടീമിനെ നേരിടും; പൂർണ മത്സര ക്രമം അറിയാം
Jul 3, 2023, 11:47 IST
മുംബൈ: (www.kvartha.com) ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ സിംബാബ്‌വെയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടിയതോടെ ഇന്ത്യയുടെ മത്സര ഷെഡ്യൂളിൽ മാറ്റം. നവംബർ രണ്ടിന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം നടക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.
നേരത്തെ 2011 ലോകകപ്പിൽ ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമുകൾ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ടീം ഇന്ത്യ 28 വർഷത്തിന് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ഓസ്‌ട്രേലിയക്കെതിരെ
ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യൻ ടീമിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഒക്ടോബർ 11ന് കളത്തിലിറങ്ങും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം മത്സരത്തിൽ ഒക്ടോബർ 15ന് ഇന്ത്യൻ ടീം പാക്കിസ്ഥാനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം. നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.
ഇന്ത്യയുടെ ഷെഡ്യൂൾ
ഒക്ടോബർ 8 - ഇന്ത്യ vs ഓസ്ട്രേലിയ - ചെന്നൈ
ഒക്ടോബർ 11 - ഇന്ത്യ vs അഫ്ഗാനിസ്ഥാൻ - ഡെൽഹി
ഒക്ടോബർ 15 - ഇന്ത്യ vs പാകിസ്ഥാൻ - അഹമ്മദാബാദ്
ഒക്ടോബർ 19 - ഇന്ത്യ vs ബംഗ്ലാദേശ് - പൂനെ
ഒക്ടോബർ 22 - ഇന്ത്യ vs ന്യൂസിലാൻഡ് - ധർമ്മശാല
ഒക്ടോബർ 29 - ഇന്ത്യ vs ഇംഗ്ലണ്ട് - ലക്‌നൗ
നവംബർ 2 - ഇന്ത്യ vs ശ്രീലങ്ക - മുംബൈ
നവംബർ 5 - ഇന്ത്യ vs ദക്ഷിണാഫ്രിക്ക - കൊൽക്കത്ത
നവംബർ 11 - ഇന്ത്യ vs ക്വാളിഫയർ 1 - ബെംഗളൂരു
Keywords: News, National, Mumbai, ICC World Cup, Cricket, Team India, Sports, Big change in World Cup 2023 schedule.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.