BCCI | ഇനി വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; തുക ഇങ്ങനെ

 


മുംബൈ: (www.kvartha.com) ലിംഗസമത്വത്തിലേക്ക് ചുവടുവെച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്കും തുല്യ മാച് വേതനം നല്‍കാന്‍ തീരുമാനിച്ചു. വിവേചനത്തിനെതിരായ ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തീരുമാനം അറിയിച്ച് സെക്രടറി ജയ് ഷാ പറഞ്ഞു.
             
BCCI | ഇനി വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; തുക ഇങ്ങനെ

കരാറില്‍ ഒപ്പിട്ട താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷം രൂപയും ഏകദിന മത്സരങ്ങള്‍ക്ക് ആറ് ലക്ഷം രൂപയും ടി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും ബിസിസിഐ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പുരുഷ-വനിതാ ക്രികറ്റ് ടീം താരങ്ങള്‍ക്ക് തുല്യ മാച് ഫീസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്‍ഡ്യ. നേരത്തെ ജൂലൈയില്‍ ന്യൂസിലന്‍ഡ് ഈ തീരുമാനം എടുത്തിരുന്നു.

 
BCCI | ഇനി വനിതാ, പുരുഷ ക്രികറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; തുക ഇങ്ങനെ



കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീം പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2022-ല്‍ ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ (CWG) ടീം വെള്ളി മെഡല്‍ നേടിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്‍ഗ്ലണ്ടിനെ 3-0ന് പരാജയപ്പെടുത്തി. ഏഴാം തവണയും റെകോര്‍ഡ് കുറിച്ച് ഏഷ്യാ കപ് സ്വന്തമാക്കുകയും ചെയ്തു.

Keywords:  Latest-News, National, Top-Headlines, Sports, Cricket, BCCI, Short-News, Players, One Day Match, ICC-T20-World-Cup, Women’s-Cricket-Asia-Cup, Jay Shah, BCCI to implement equal pay for men, women cricketers: Jay Shah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia