SWISS-TOWER 24/07/2023

MS Dhoni | ടീം ഇന്‍ഡ്യയെ ഭയമില്ലാതെ കളിക്കാന്‍ പ്രാപ്തരാക്കാന്‍ ധോണിയെത്തുന്നു? ചുമതല എന്താണെന്ന് കാത്തിരുന്ന് കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ട്വന്റി20 ലോക കപ് സെമി ഫൈനലില്‍ ഇന്‍ഗ്ലന്‍ഡ് ടീമിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നതായി സൂചന. ഇതിന്റെ ഭാഗമായി മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ടീമിന്റെ ഭാഗമാക്കാന്‍ ബിസിസിഐ ശ്രമിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

MS Dhoni | ടീം ഇന്‍ഡ്യയെ ഭയമില്ലാതെ കളിക്കാന്‍ പ്രാപ്തരാക്കാന്‍ ധോണിയെത്തുന്നു? ചുമതല എന്താണെന്ന് കാത്തിരുന്ന് കാണാം

'ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്‍ഡ്യയില്‍ ഭയരഹിതമായ ക്രികറ്റ് ഒരുക്കാന്‍ ധോണിയെ കൊണ്ടുവരാന്‍ ബിസിസിഐയ്ക്കകത്ത് തുടര്‍ചയായ ചര്‍ചകള്‍ നടക്കുന്നു' എന്നാണ് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തത്.

അതേസമയം ഇന്‍ഡ്യന്‍ ടീമില്‍ എന്തു ചുമതലയായിരിക്കും ധോണിക്കു നല്‍കുകയെന്ന കാര്യത്തില്‍ വ്യക്തയില്ല. ഓസ്‌ട്രേലിയയില്‍ നടന്ന 2022 ട്വന്റി20 ലോക കപിലും യുഎഇയിലെ കഴിഞ്ഞ വര്‍ഷത്തെ ലോക കപിലും ഇന്‍ഡ്യ 'കരുതലോടെ'യാണു കളിച്ചതെന്നുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഓരോ പന്തിലും റണ്‍ ഒഴുകേണ്ട ട്വന്റി20 ക്രികറ്റില്‍ ഇന്‍ഡ്യന്‍ ബാറ്റര്‍മാര്‍ വളരെയേറെ ഭയത്തോടെയാണു കളിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ട്വന്റി20 ലോക കപിലെ ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്‍ഡ്യ 40 റണ്‍സിനു മുകളില്‍ നേടിയത് ഒരു മത്സരത്തില്‍ മാത്രമാണ്. ട്വന്റി20യില്‍ ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ഇന്‍ഡ്യ സ്‌കോറിങ്ങില്‍ പിന്നോട്ടു പോകാന്‍ കാരണമെന്നും വിമര്‍ശനമുയര്‍ന്നു.

Keywords: BCCI keen on bringing MS Dhoni on board to instill fearless brand of cricket in Team India's T20I side - Reports, Mumbai, News, Sports, Cricket, Mahendra Singh Dhoni, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia