ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനം ബിസിസിഐ മേധാവി അട്ടിമറിച്ചു
Dec 12, 2012, 22:46 IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനത്തെ ബിസിസിഐ മേധാവി എൻ ശ്രീനിവാസൻ അട്ടിമറിച്ചതായി വെളിപ്പെടുത്തൽ. മുൻ ഇന്ത്യൻ താരവും സെലക്ഷൻ കമ്മിറ്റി അംഗവുമായ മൊഹീന്ദർ അമർനാഥാണ് വെളിപ്പെടുത്തൽ നടത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷമാണ് ധോണിയെ മാറ്റാൻ തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും ധോണിയെ നീക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. എന്നാൽ കമ്മിറ്റി അംഗങ്ങളുടെ തീരുമാനത്തെ എൻ ശ്രീനിവാസൻ തള്ളിക്കളയുകയായിരുന്നു. സി.എൻ.എൻ-ഐ.ബി.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമർനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ധോണിയെ മാറ്റാന്‍ സെലക്ടര്‍മാര്‍ക്ക് ധൈര്യമില്ലേയെന്ന് അമര്‍നാഥ് കഴിഞ്ഞ ദിവസം പരസ്യമായി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും ഇക്കാര്യത്തില്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
SUMMERY: New Delhi: Former India player and selector Mohinder Amarnath on Wednesday revealed that it was the BCCI president N Srinivasan who prevented the selectors from sacking MS Dhoni after the Australian series.
Key Words: Former India player, Selector, Mohinder Amarnath, BCCI president, N Srinivasan, Prevented, Sacking, MS Dhoni, Australian series, Selection committee, Indian captain, Test defeats, England, Australia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.