ജര്‍മനിയുടെയും ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണികിന്റെയും ഇതിഹാസം ഗെര്‍ഡ് മുളെര്‍ അന്തരിച്ചു; വിടവാങ്ങിയത് മികച്ച സ്‌ട്രൈകര്‍
Aug 16, 2021, 11:00 IST
ബര്‍ലിന്‍: (www.kvartha.com 16.08.2021) ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ഗെര്‍ഡ് മുളെര്‍ (75) അന്തരിച്ചു. ജര്‍മനിയുടെയും ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണികിന്റെയും ഇതിഹാസ സ്‌ട്രൈകറായിരുന്നു മുളെര്‍. മികച്ച സ്‌ട്രൈകര്‍മാരില്‍ ഒരാളായ മുളെറുടെ മരണ വിവരം ബയണ്‍ മ്യൂണിക്ക് അധികൃതര്‍ ക്ലബിന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണു പുറത്തുവിട്ടത്. ഉഷിയാണു ഭാര്യ. ഏകമകള്‍: നികോള്‍.
'ഇന്ന് ബയണ്‍ മ്യൂണികിന്റെ ലോകം നിശ്ചലമായിരിക്കുന്നു. ക്ലബും ക്ലബിന്റെ മുഴുവന്‍ ആരാധകരും മുളെറുടെ അന്ത്യത്തില്‍ അനുശോചിക്കുന്നു. ഭാര്യ ഉഷിയുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. മുള്ളര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ജനപ്രിയ ക്ലബായി ഉയരാന്‍ ബയണിനു കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരും ഓര്‍മകളും എക്കാലവും നിലനില്‍ക്കും' ബയണ്‍ മ്യൂണിക് അധികൃതര്‍ ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ കുറിച്ചു.
1970കളില്‍ പശ്ചിമ ജര്‍മനിയുടെ മിന്നും താരമായിരുന്ന മുളെറായിരുന്നു 1972 യൂറോ കപിലെ ടോപ് സ്‌കോറര്‍. ഫൈനലില്‍ 2 ഗോള്‍ നേടിയ മുളെറുടെ മികവില്‍ സോവിയറ്റ് യൂണിയനെ 30നു കീഴടക്കിയാണു ജര്‍മനി 1972 യൂറോ കപ് നേടിയത്. പിന്നാലെ 1974 ലോകകപ് ഫൈനലില്‍ മുളെര്‍ നേടിയ ഗോളില്‍ ഹോളന്‍ഡിനെ 21നു കീഴടക്കി ജര്‍മനി ലോകകപും ഉയര്‍ത്തിയിരുന്നു. പശ്ചിമ ജര്‍മനിക്കായി 62 മത്സരങ്ങളില്‍ 68 ഗോള്‍ നേടിയിട്ടുണ്ട്.
ലോകകപ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ് എന്നിവ സ്വന്തമാക്കിയിട്ടുള്ള പശ്ചിമ ജര്‍മന്‍ ടീമില്‍ അംഗമായിരുന്ന മുളെര്‍ക്ക് 2015ല്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗം സ്ഥിരീകരിച്ചിരുന്നു. 1970 ലോകകപ്പില്‍ 10 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട് നേടിയ മുളെര്‍ മികച്ച കളിക്കാരനുള്ള ഫിഫയുടെ ബാലണ്‍ദ്യോര്‍ അടക്കമുള്ള പുരസ്‌കാരങ്ങളും നേടി. ബയണിനായി 607 മത്സരങ്ങളില്‍ 566 ഗോളുകള്‍ നേടിയ താരമാണു മുളെര്‍. ബുന്ദസ്ലിഗയില്‍ 365 ഗോള്‍ നേടിയിട്ടുള്ള മുളെറുടെ റെകോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. ബുന്ദസ്ലിഗ സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരത്തിനുള്ള പുരസ്‌കാരം 7 തവണ സ്വന്തമാക്കിയിട്ടുണ്ട്.
Keywords: News, World, International, Sports, Football, Football Player, Death, Obituary, Bayern Munich, Germany legend Gerd Muller diesFC Bayern are mourning the passing of Gerd Müller.
— FC Bayern English (@FCBayernEN) August 15, 2021
The FC Bayern world is standing still today. The club and all its fans are mourning the death of Gerd Müller, who passed away on Sunday morning at the age of 75.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.