Aubameyang Assaulted | 'തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഇരുമ്പ് വടികൊണ്ട് കുടുംബാംഗങ്ങളെ മര്‍ദിച്ചു'; ആയുധങ്ങളുമായെത്തിയ സംഘം ബാര്‍സിലോന സൂപര്‍ താരത്തിന്റെ വീട്ടില്‍ മോഷണം നടത്തിയതായി റിപോര്‍ട്
Aug 31, 2022, 15:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാര്‍സിലോന: (www.kvartha.com) ആയുധങ്ങളുമായെത്തിയ സംഘം, ബാര്‍സിലോനയുടെ സൂപര്‍ താരം പിയറി എമെറിക് ഒബമെയാങ്ങിന്റെ വീട്ടില്‍നിന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പൂന്തോട്ടം വഴി വീട്ടിലേക്ക് കടന്ന മോഷ്ടാക്കള്‍ തോക്കും ഇരുമ്പു വടിയും കൊണ്ടാണ് താരത്തെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയതെന്നും നാലംഗ സംഘം താരത്തെ തല്ലിയതായും ഒരു സ്പാനിഷ് മാധ്യമം റിപോര്‍ട് ചെയ്തു.
തിങ്കളാഴ്ച പുലര്‍ചെയായിരുന്നു സംഭവം. താരത്തെ ഭീഷണിപ്പെടുത്തി അലമാരകള്‍ തുറപ്പിച്ച മോഷ്ടാക്കള്‍ ആഭരണങ്ങളും തട്ടിയെടുത്താണ് കാറില്‍ സ്ഥലം വിട്ടതെന്നും റിപോര്‍ടില്‍ പറയുന്നു. താരത്തിന് പരുക്കില്ലെന്നും എന്നാല്‍ ഭയന്ന അവസ്ഥയിലാണെന്നും സ്പാനിഷ് ഫുട്ബോള്‍ ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബാര്‍സിലോന നഗരത്തിന് സമീപത്തെ കാസ്റ്റെല്ഡെഫെല്സിലാണു ഒബമെയാങ്ങിന്റെ വീട്. ഒബമെയാങ് ബാഴ്സ വിട്ട് ഇന്ഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയിലേക്ക് പോകുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. അതിനിടെയാണ് മോഷണം. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും കറ്റാലന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്സനലില്നിന്നാണ് താരം ബാഴ്സയിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

