എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കൂ; ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് 'തിരിച്ചടിക്കാന്‍' ആഹ്വാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്
Jun 17, 2020, 16:33 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.06.2020) ചൈനീസ് അതിര്‍ത്തിയായ ലഡാകിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് 'തിരിച്ചടിക്കാന്‍' ആഹ്വാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്.
എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കൂ.. എന്ന് പറഞ്ഞാണ് താരം ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഐടി) ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 450 ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പടര്‍ത്തിയതിനെതിരെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചും നേരത്തെ താരം രംഗത്തെത്തിയിരുന്നു. ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളും ആദരമര്‍പ്പിച്ചിരുന്നു.
ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിക്കുകയും 43 ചൈനീസ് സൈനികരെ വധിക്കുകയും ചെയ്തു. സൈനികര്‍ തമ്മിലുള്ള അക്രമങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 50 വര്‍ഷത്തെ കാലയളവിനു ശേഷമാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല അതിര്‍ത്തി നിലപാട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചപ്പോള്‍ വീണ്ടും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് നടന്ന സൈനിക തലത്തിലുള്ള ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ചൈനീസ് സൈനികര്‍ തിരിച്ചുപോകാന്‍ സന്നദ്ധരായിരുന്നു. എന്നല്‍ തിങ്കളാഴ്ച അവര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടുമൊരു യുദ്ധത്തിന് വഴിവെച്ചു.

Keywords: 'Ban all Chinese products' - Harbhajan Singh reacts as 20 soldiers attain martyrdom in face-off with China, New Delhi, News, Politics, Clash, Harbhajan Singh, Cricket, Sports, Twitter, National.Ban all Chinese products #BoycottChineseProducts https://t.co/nzaNc3DyoE— Harbhajan Turbanator (@harbhajan_singh) June 16, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.